CovidLatest NewsNationalNews

രാജ്യത്ത് 24 മണിക്കൂറിനിടെ 2,08,921 പേര്‍ക്ക് കൊവിഡ്

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ 2,08,921 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 4157 പേര്‍ക്ക് ജീവന്‍ നഷ്ടമായി. രാജ്യത്തെ രോഗമുക്തി നിരക്ക് 89.66% മായി ഉയര്‍ന്നു. രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ രോഗമുക്തി നിരക്ക് 90%ത്തിന് മുകളിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് തുടര്‍ച്ചയായി രണ്ടാം ദിവസവും 10ല്‍ താഴെയാണ് റിപ്പോര്‍ട്ട് ചെയ്തത്.

രാജ്യത്തെ കൊവിഡ് കണക്കില്‍ തുടര്‍ച്ചയായ കുറവാണ് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ രാജ്യത്ത് 2,08,921 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 4157 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. തമിഴ്‌നാട്ടില്‍ 34,285 പുതിയ കേസുകളും,468 മരണവും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തു. കര്‍ണാടകയില്‍ പുതുതായി 22,758 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 588 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. മഹാരാഷ്ട്രയില്‍ 24,136 പേര്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 601 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

24 മണിക്കൂറിനിടെ 2,95,955 പേരാണ് രാജ്യത്ത് കൊവിഡ് മുക്തരായത്. ഇതോടെ രാജ്യത്തെ ആക്റ്റീവ് കേസുകള്‍ 24,95,591 ആയി കുറഞ്ഞു. രാജ്യത്തെ രോഗമുക്തി നിരക്ക് 89.66% ആയി വര്‍ദ്ധിച്ചു. രാജ്യത്തെ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 11.45%വും, പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 9.42%വും ആണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി, തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 10% ല്‍ താഴെയാണ് റിപ്പോര്‍ട്ട് ചെയ്തത്.

രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ കൊവിഡ് രോഗമുക്തി നിരക്ക് 90%നത്തിന് മുകളിലാണ്. ദില്ലിയില്‍ 97 ശതമാനവും യു പി, ബീഹാര്‍, ഹരിയാന എന്നിവിടങ്ങളില്‍ 94 ശതമാനവും മഹാരാഷ്ട്ര, തെലങ്കാന, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് , മധ്യപ്രദേശ് എന്നിവിടങ്ങളില്‍ 93% എന്നിങ്ങനെയാണ് രോഗമുക്തി നിരക്ക്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ആക്റ്റീവ് കേസുകള്‍ നിലവിലുള്ളത് കര്‍ണാടകയിലാണെന്ന് കേന്ദ്രം വ്യക്തമാക്കി. 4.4 ലക്ഷം ആക്റ്റീവ് കേസുകളാണ് കര്‍ണാടകയില്‍ ഉള്ളത്. 3.3 ലക്ഷം കേസുകളുമായി മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത്. രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്നണി പോരാളികള്‍ക്കും പ്രധാനമന്ത്രി നരേന്ദ്രമോദി അഭിവാദ്യം അറിയിച്ചു. രാജ്യത്തെ കൊറോണ പ്രതിസന്ധി പരിഹരിക്കാന്‍ വാക്സിന്‍ കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍മാരെയും മോദി അഭിവാദ്യം ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button