Latest NewsNational
തരുണ്‍ തേജ്പാലിനെ കുറ്റവിമുക്തനാക്കിയതിനെതിരെ ഗോവാ സര്‍ക്കാര്‍
മുംബൈ: ലൈംഗികാതിക്രമ കേസില്‍ തെഹല്‍ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെ കുറ്റവിമുക്തനാക്കിയതിനെതിരെ ഗോവാ സര്‍ക്കാര്‍ രംഗത്ത്. മുംബൈ ഹൈക്കൊടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കയാണിപ്പോള്‍. മുന്‍ സഹപ്രവര്‍ത്തകയെ ലൈംഗീകമായി പീഡിപ്പിച്ചെന്ന പരാതിയില്‍ മെയ് 11നാണ് കോടതി കുറ്റവിമുക്തനാക്കിയത്. 2013 ലാണ് കേസിനാസ്പദമായ സംഭവം.
ഗോവയിലെ ആഡംബര ഹോട്ടലിലെ ലിഫ്റ്റില്‍ വെച്ച് തന്നെ പീഡിപ്പിച്ചുവെന്നാണ് തേജ്പാലിന്‍്റെ സഹപ്രവര്‍ത്തകയായിരുന്ന യുവതിയുടെ ആരോപണം. 2013 നവംബര്‍ 30നാണ് തേജ്പാല്‍ അറസ്റ്റിലാവുന്നത്.
തരുണ്‍ തേജ്പാലിനെ കുറ്റവിമുക്തനാക്കിയതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിട്ടുണ്ടെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് വ്യക്തമാക്കി.