കേരള ഫിനാഷ്യൽ കോർപറേഷൻ എംഡി സ്ഥാനത്ത് നിന്ന് ഡിജിപി ടോമിൻ.ജെ.തച്ചങ്കരിയെ മാറ്റി; പുതിയ നിയമനം മനുഷ്യാവകാശ കമ്മീഷനിലേയ്ക്ക്
തിരുവനന്തപുരം: കേരള ഫിനാഷ്യൽ കോർപറേഷൻ എംഡി സ്ഥാനത്ത് നിന്ന് ഡിജിപി ടോമിൻ.ജെ.തച്ചങ്കരിയെ മാറ്റി. തച്ചങ്കരിക്ക് പുതിയ നിയമനം നൽകിയിരിക്കുന്നത് മനുഷ്യാവകാശ കമ്മീഷനിൽ. ഇപ്പോൾ നൽകിയിരിക്കുന്നത് മനുഷ്യാവകാശ കമ്മീഷനിലെ ഡയറക്ടർ ജനറൽ സ്ഥാനം ആണ് .
ടോമിൻ തച്ചങ്കരിയെ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുന്നിടെയാണ് സ്ഥാനമാറ്റമുണ്ടായത്. മനുഷ്യാവകാശ കമ്മീഷനിലേക്ക് ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ എത്തുന്നത് ഇത് ആദ്യയമായാണ്.
തച്ചങ്കരിക്ക് നിയമനം നൽകിയിരിക്കുന്നത് വിജിലൻസ് ഡയറക്ടറുടേതിന് സമാനമായ തസ്തിക സൃഷ്ടിച്ചാണ്. വീണ്ടും ഊർജ വകുപ്പ് സെക്രട്ടറിയാഴി ബി.അശോക് എത്തും. കായിക വകുപ്പ് സെക്രട്ടറിയായി ഷർമിള മേരി ചുമതലയേൽക്കും.