CinemaKerala NewsLatest News

സുകുമാരന്റെ മൂത്രത്തില്‍ ഉണ്ടായതിന്റെ പൗരുഷമെങ്കിലും പൃഥ്വിരാജ് കാണിക്കണം, ആഭാസമല്ല മറുപടിയെന്ന് അജു വര്‍ഗീസ്‌

ലക്ഷദ്വീപ് ജനതയ്ക്ക് സിനിമ മേഖലയില്‍ നിന്നും ആദ്യമായി പിന്തുണ പ്രഖ്യാപിച്ചത് നടന്‍ പൃഥ്വിരാജാണ്. ഇതിന് പിന്നാലെ സംഘപരിവാര്‍ ആക്രമണവും പൃഥ്വിക്കെതിരെ ആരംഭിച്ചിരുന്നു.

എന്നാല്‍ പൃഥ്വിരാജിന്റെ കുടുംബത്തെ ആക്ഷേപിച്ച്‌ കൊണ്ടുള്ള ജനം ടിവിയുടെ പരാമര്‍ശത്തില്‍ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഒരാള്‍ വ്യക്തിപരമായ അഭിപ്രായം പറയുമ്ബോള്‍ ആഭാസമല്ല മറുപടിയെന്നാണ് അജു വര്‍ഗീസ് പൃഥ്വിരാജിനെ പിന്തുണച്ച്‌ ഫേസ്ബുക്കില്‍ കുറിച്ചത്.

ഒരാള്‍ വ്യക്തമായ അഭിപ്രായം പറയുമ്ബോള്‍ ആഭാസം അല്ല മറുപടി. വിവാദങ്ങള്‍ മാറി സംവാദങ്ങള്‍ വരട്ടെ !സുകുമാരന്റെ മൂത്രത്തില്‍ ഉണ്ടായ പൗരുഷമെങ്കിലും പൃഥ്വിരാജ് കാണിക്കണമെന്നാണ് ജനം ടിവി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലെ പരാമര്‍ശം. പൃഥ്വിരാജിന്റെ കണ്ണീര്‍ വീണ്ടും ജിഹാദികള്‍ക്കു വേണ്ടി എന്ന തലക്കെട്ടില്‍ ജികെ സുരേഷ് ബാബുവാണ് ലേഖനം എഴുതിയിരിക്കുന്നത്.

രാജ്യവിരുദ്ധ ശക്തികള്‍ക്കൊപ്പം പൃഥ്വിരാജ് കുരച്ചു ചാടുമ്ബോള്‍ നല്ല നടനായ സുകുമാരനെ ആരെങ്കിലും ഓര്‍മ്മിപ്പിച്ചാല്‍ അത് പിതൃസ്മരണയായിപ്പോകുമെന്നും ലേഖനത്തില്‍ പറയുന്നു. വിമര്‍ശനങ്ങള്‍ കൂടിയതോടെ ജനം ടിവി ലേഖനം പിന്‍വലിക്കുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button