Latest NewsWorld

യുഎസില്‍ ഏഷ്യക്കാരനെ ട്രാക്കിലേക്ക് തള്ളിയിട്ടു; രക്ഷകനായി മലയാളി ട്രെയിന്‍ ഓപ്പറേറ്റര്‍

ന്യൂയോര്‍ക്ക്: യുഎസില്‍ റെയില്‍വെ ട്രാക്കിലേക്ക് തള്ളിയിട്ട ഏഷ്യക്കാരനെ രക്ഷിച്ചത് മലയാളി ട്രെയിന്‍ ഓപ്പറേറ്ററുടെ സമയോചിത ഇടപെടല്‍. പാളത്തിലേക്ക് ഒരാള്‍ വീണത് ശ്രദ്ധയില്‍പ്പെട്ട ട്രെയിന്‍ ഓപ്പററേറ്ററായ ടോബിന്‍ മഠത്തില്‍ ട്രയിന്‍ നിര്‍ത്തുകയായിരുന്നു. യുഎസിലെ ഇരുപത്തിയൊന്നാം സ്ട്രീറ്റ് ക്വീന്‍സ് ബ്രിഡ്ജ് സ്റ്റേഷനിലേക്ക് സംഭവം.

സബ്വേ ട്രാക്കിലേക്ക് ട്രെയിന്‍ കടന്നതിന് പിന്നാലെയാണ് കറുത്ത വര്‍ഗക്കാരനായ ഒരാള്‍ ഏഷ്യന്‍ വംശജനെ പാളത്തിലേക്ക് തള്ളിയിട്ടത്. സ്റ്റേഷനില്‍ ഉണ്ടാരുന്നവര്‍ ബഹളം വെക്കുകയും അപകടം ചൂണ്ടിക്കാട്ടുകയും ചെയ്തതോടെ എമര്‍ജന്‍സി മോഡിലേക്ക് മാറ്റി വേഗത കുറച്ച്‌ ട്രെയിന്‍ നിര്‍ത്തുകയായിരുന്നുവെന്ന് ടോബിന്‍ പറഞ്ഞു.

പാളത്തിലേക്ക് വീണ വ്യക്തിയുടെ മുപ്പത് അടി അകലെ ട്രെയിന്‍ നിര്‍ത്താന്‍ കഴിഞ്ഞു. വീണ് തലയ്ക്ക് പരിക്കേറ്റ ഏഷ്യന്‍ വംശജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാന്‍ കഴിഞ്ഞതായി ടോബിന്‍ പറഞ്ഞു. ട്രെയിന്‍ ഓപ്പറേറ്റ് ചെയ്യുന്ന സമയത്തെല്ലാം താന്‍ പാളത്തിലും പ്ലാറ്റ്‌ഫോമിലും കൂടുതല്‍ ശ്രദ്ധ ചെലുത്താറുണ്ടെന്ന് അദ്ദേഹംകൂട്ടിച്ചേര്‍ത്തു.

കറുത്ത വര്‍ഗക്കാരനായ ഒരാളാണ് ഏഷ്യന്‍ വംശജനെ പാളത്തിലേക്ക് തള്ളിയിട്ടതെന്ന് വ്യക്തമായെങ്കിലും ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. എന്തിനാണ് ഇയാള്‍ ഏഷ്യന്‍ വംശജനെ പാളത്തിലേക്ക് തള്ളിയിട്ടതെന്നും വ്യക്തമല്ല. കഴിഞ്ഞ രണ്ട് വര്‍ഷമായി യുഎസില്‍ ട്രെയിന്‍ ഓപ്പററേറ്ററായി ജോലി ചെയ്യുകയാണ് ടോബിന്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button