വ്യവസായ-സ്വകാര്യ സ്ഥാപനങ്ങൾക്ക് ഇനി കോവിഡ് വാക്സീൻ നിർമ്മാണ കമ്പനികളിൽ നിന്ന് നേരിട്ട് വങ്ങാം
തിരുവനന്തപുരം: വ്യവസായ സ്ഥാപനങ്ങൾക്കും സ്വകാര്യ കമ്പനികൾക്കും നിർമാണ കമ്പനികളിൽ നിന്ന് കൊവിഡ് വാക്സിൻ നേരിട്ട് വാങ്ങാൻ അനുമതി നൽകി ആരോഗ്യ വകുപ്പ്. സ്വകാര്യ ആശുപത്രികൾക്ക് പിന്നാലെയാണ് ഇത്തരക്കാർക്കും വാക്സീൻ നേരിട്ട് വങ്ങാനുള്ള അനുമതി നൽകിയിരിക്കുന്നത്. സ്വകാര്യ ആശുപത്രികൾക്കും ആശുപത്രികളുമായി ധാരണയുണ്ടാക്കിയിട്ടുള്ള സ്ഥാപനങ്ങൾക്കും കമ്പനികൾക്കും മാത്രമെ വാക്സീൻ ലഭ്യമാകുകയുള്ളു. ആശുപത്രികളുമായി ധാരണയുണ്ടാക്കിയിട്ടില്ലാത്ത വ്യവസായ സ്ഥാപനങ്ങൾക്കും കമ്പനികൾക്കും പ്രത്യേക വാക്സിൻ വിതരണ കേന്ദ്രമായി രജിസ്റ്റർ ചെയ്യാം. ഇത് സംബന്ധിച്ച അപേക്ഷ സ്ഥാപനങ്ങൾ ജില്ലാ ആരോഗ്യ വിഭാഗത്തിന് സമർപ്പിക്കണം.അതേസമയംമുൻകൂർ ഓൺലൈൻ രജിസ്ട്രേഷൻ മാനദണ്ഡത്തിൽ സ്വകാര്യ ആശുപത്രികൾ വാങ്ങുന്ന വാക്സിൻ 18നും 45നും ഇടയിലുള്ളവർക്ക് നൽകാം. സ്പോട്ട് രജിസ്ട്രേഷൻ അനുവദിക്കില്ല. 45ന് മുകളിൽ പ്രായമുളള വിഭാഗക്കാർക്കും ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമാണ്. എന്നാൽ ആദ്യ ഡോസ് കൊവാക്സിൻ സ്വീകരിച്ച 45ന് മുകളിൽ പ്രായമുള്ളവർക്ക് രണ്ടാം ഡോസ് ലഭിക്കാൻ കാത്തിരിക്കേണ്ട അവസ്ഥയാണ്. ഈ വിഭാഗത്തിന് വിതരണം ചെയ്യാൻ കേന്ദ്രം നൽകിയതിൽ 1550 ഡോസ് കൊവാക്സിൻ മാത്രമാണ് ബാക്കിയുള്ളത്.
അതേസമയം സംസ്ഥാന സർക്കാർ നേരിട്ടു വാങ്ങിയ 1,20,520 ഡോസ് കൊവാക്സിൻ സ്റ്റോക്കുണ്ട്. ഭാരത് ബയോടെക്,സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ തുടങ്ങി വിവിധ കമ്പനികളാണ് കൊവിഡ് വാക്സീൻ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. വാക്സീൻ നിർമ്മാണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ലോകം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന രാജ്യങ്ങളിൽ ഒന്നായിരുന്നു ഇന്ത്യ. ലോകത്തിന് മുഴുവൻ ആവശ്യമായ വാക്സിൻ നിർമ്മിക്കാൻ ഇന്ത്യയക്ക് സാധിക്കുമെന്ന് വിവിധ മേഖലകളിൽ നിന്ന് അന്ന് അഭിപ്രായങ്ഹൽ വന്നിരുന്നു.
അതേസമയം കേരളത്തിൽ കൊവിഡ് വാക്സിൻ ഉത്പാദനത്തിനായി ശ്രമിക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസങ്ങലിൽ പറഞ്ഞിരുന്നു.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ വാക്സിൻ നിർമിക്കാനാകുമോ എന്നാലോചിക്കും. ഇതിനായി വാക്സിൻ ഉത്പാദന മേഖലയിലെ വിദഗ്ധരുമായി സർക്കാർ ചർച്ച നടത്തി വരികയാണെന്നും ,മെഡിസിൻ ആൻഡ് അലൈഡ് സയൻസിലെ ശാസ്ത്രജ്ഞർ കൊവിഡ് ചികിത്സയ്ക്കായി ഒരു മരുന്ന് നിർമ്മിച്ചിട്ടുണ്ട്.കൊവിഡ് വൈറസ് ഗ്ലൂക്കോസ് ഉപയോഗിക്കുന്നത് തടഞ്ഞ് വൈറസുകളുടെ പെരുകൽ തടയുന്ന ആന്റി വൈറൽ മരുന്നായ ഇതിന് ഡ്രഗ് കൺട്രോൾ ജനറലിന്റെ അനുമതി ലഭിച്ചിട്ടുണ്ടെന്നും , മരുന്നിന്റെ 50,000 ഡോസിനായി കേരളാ മെഡിക്കൽ സർവീസ് കോർപറേഷൻ ഓഡർ നൽകിയിട്ടുണ്ടെന്നും ജൂണിൽ ലഭിക്കുമെന്നാണ് കരുതുന്നതെന്നും അന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇത്തരത്തിൽ കേരളത്തിലും വ്കാസീന്റെ നിർമ്മാണം ആരംഭിച്ചാൽ അത് സംസ്ഥാനത്തിന് ഏറെ ഉപകാരകരമാണ് . അതേസമയം നിലവിലെ സാഹചര്യത്തിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം മുപ്പതിനായിരത്തിൽ താഴെയായതും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിന് താഴേക്ക് എത്തിയതും ആശ്വാസം നൽകുന്ന ഒന്നാണ്.