Latest NewsNationalNewsUncategorized

മുംബൈ ബാ​ർ​ജ് ദു​ര​ന്ത​ത്തെ​ക്കു​റി​ച്ച്‌ അ​ന്വേ​ഷി​ക്കാ​ൻ ആ​റം​ഗ സം​ഘ​ത്തെ നിയോഗിച്ചു

മും​ബൈ: ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മുംബൈ ബാ​ർ​ജ് ദു​ര​ന്ത​ത്തെ​ക്കു​റി​ച്ച്‌ അ​ന്വേ​ഷി​ക്കാ​ൻ നോ​ട്ടി​ക്ക​ൽ അ​ഡ്വൈ​സ​റെ നി​യോ​ഗി​ച്ച്‌ ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് ഷി​പ്പിം​ഗ്. ചു​ഴ​ലി​ക്കാ​റ്റ് മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ച്ച്‌ ബാ​ർ​ജ് ക​ട​ലി​ൽ തു​ട​രാ​നു​ള്ള തീ​രു​മാ​നം ആ​രാ​ണ് എ​ടു​ത്ത​ത് ? എ​ങ്ങ​നെ​യാ​ണു മു​ങ്ങി​യ​ത് ? തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ ആ​റം​ഗ സം​ഘ​മാ​യി​രി​ക്കും അ​ന്വേ​ഷി​ക്കു​ക.

ദുരന്തത്തെ കുറിച്ച്‌ പോ​ലീ​സ് അ​ന്വേ​ഷ​ണ​വും പുരോഗമിക്കുന്നുണ്ട്. മും​ബൈ​യി​ൽ​നി​ന്ന് 38 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ ഹീ​ര ഓ​യി​ൽ ഫീ​ൽ​ഡി​നു സ​മീ​പം കാ​റ്റി​നെ​ത്തു​ട​ർ​ന്നാ​ണ് ബാ​ർ​ജ് (കൂ​റ്റ​ൻ ച​ങ്ങാ​ടം) അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പി 305 നമ്പർ ബാ​ർ​ജ് തി​ങ്ക​ളാ​ഴ്ച​യോ​ടെ പൂ​ർ​ണ​മാ​യും മു​ങ്ങി​യി​രു​ന്നു. ബാ​ർ​ജി​ൽ ഉ​ണ്ടാ​യി​രു​ന്ന 261 പേ​രി​ൽ 186 പേ​രെ നാ​വി​ക​സേ​ന സു​ര​ക്ഷി​ത കേ​ന്ദ്രങ്ങ​ളി​ലെ​ത്തി​ച്ചി​രു​ന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button