Latest NewsNational
വൈരമുത്തു പീഡിപ്പിച്ചത് 17 സ്ത്രീകളെ, ഒഎന്‍വി പുരസ്‌കാരത്തിനെതിരെ നടി റിമ കല്ലിങ്കല്‍ രംഗത്ത്
ചെന്നൈ: തമിഴ് ഗാനരചയിതാവ് വൈരമുത്തുവിന് ഒഎന്‍വി പുരസ്‌കാരം നല്‍കിയതിനെ വിമര്‍ശിച്ച് നടി റിമ കല്ലിംഗല്‍ രംഗത്ത്. 17 സ്ത്രീകളാണ് വൈരമുത്തുവിനെതിരെ ലൈംഗികപീഡനത്തിന് പരാതി നല്‍കിയത് എന്ന കുറിപ്പോടെ ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമിയുടെ വാര്‍ത്താകുറിപ്പ് പങ്കുവച്ചുകൊണ്ടാണ് റിമ ഫേസ്ബുക്കില്‍ പ്രതിഷേധം അറിയിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ രക്ഷാധികാരിയായ സമിതിയുടെ ചെയര്‍മാന്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്‌ണന്‍ ആണ്. മൂന്ന് ലക്ഷം രൂപയും ശില്‍പവും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.