എന്താണ് മ്യൂക്കോമൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് ഇന്‍ഫെക്ഷന്‍? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ?
COVID-19 രണ്ടാം തരംഗത്തിനെതിരെ ലോകം പോരാടുമ്ബോള്‍, മറ്റൊരു രോഗം COVID-19 രോഗികളുടെ ജീവന്‍ പതുക്കെ പതുക്കെ കവര്‍ന്നെടുക്കുകയാണ്. മ്യൂക്കോമൈക്കോസിസ് എന്നറിയപ്പെടുന്ന അണുബാധയാണ് പുതിയ വില്ലന്‍. ബ്ലാക്ക് ഫംഗസ് അഥവാ മ്യൂക്കോമൈക്കോസിസ്, മ്യൂക്കോമിസെറ്റസ് എന്ന പൂപ്പലുകള്‍ മൂലമാണ് ഉണ്ടാകുന്നത്. ഇവ നമ്മുടെ അന്തരീക്ഷത്തിലുടനീളം കാണപ്പെടുന്നു. രോഗകാരണമായ ഫംഗസ് സാന്നിധ്യം എല്ലായിടത്തുമുണ്ടെങ്കിലും വളരെ അപൂര്‍വ്വമായേ ഈ രോഗം ബാധിക്കുകയുള്ളു, രോഗപ്രതിരോധശേഷി ഇല്ലാത്തവരെയും പ്രമേഹം പോലുള്ള അസുഖമുള്ളവരെയുമാണ് പ്രധാനമായും ഈ ഫംഗസ് ആക്രമിക്കുന്നത്.
COVID-19 ശ്വാസകോശത്തെ ബാധിക്കുന്നതോടെ നീര്‍ക്കെട്ടും വീക്കവുമുണ്ടാകുകയും ഓക്സിജന്‍ പ്രോസസ് ചെയ്യാനുള്ള ശ്വാസകോശത്തിന്‍റെ ശേഷി കുറയുകയും ചെയ്യുന്നു. ഇത് ഒഴിവാക്കാന്‍ പല രോഗികള്‍ക്കും സ്റ്റിറോയ്ഡ് കുത്തിവെക്കാറുണ്ട്. സ്റ്റിറോയ്ഡുകള്‍ ചില ഗുണങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും അണുബാധകള്‍ക്കെതിരെ പോരാടാനുള്ള ആളുകളുടെ രോഗപ്രതിരോധ ശേഷി കുറയ്ക്കുന്നു. അത്തരം കേസുകളില്‍ മ്യൂക്കോമൈക്കോസിസിന് സാധ്യതയുണ്ട്. മുഖത്തിന്‍്റെ ഒരു വശത്ത് വീക്കം, കടുത്ത തലവേദന, മൂക്കടപ്പ്, മൂക്കിലോ വായയുടെ മുകള്‍ ഭാഗത്തോ ആയി കറുത്ത നിറം, നെഞ്ച് വേദന, ശ്വാസംമുട്ടല്‍ തുടങ്ങിയ ലക്ഷണങ്ങളോട് കൂടിയ ഈ രോഗം സൈനസിനെയും ശ്വാസകോശത്തെയുമാണ് പ്രധാനമായും ബാധിക്കുന്നത്.
വൃക്കകളുടെ പ്രവര്‍ത്തനശേഷിയെ ബാധിച്ച പ്രമേഹം, ക്യാന്‍സര്‍, സ്റ്റിറോയിഡുകളുടെ ദീര്‍ഘകാല ഉപയോഗം, വെളുത്ത രക്താണുക്കളുടെ (ന്യൂട്രോപീനിയ) അളവിലെ വ്യതിയാനം എന്നിവ പോലുള്ള രോഗാവസ്ഥകള്‍ മുന്‍പേയുള്ളവരെ രോഗം ബാധിക്കുന്നു. രോഗം ബാധിച്ചാല്‍, ആന്‍റി ഫംഗല്‍ മരുന്ന് ഞരമ്ബിലൂടെയോ വായിലൂടെയോ നല്‍കാം, എന്നാല്‍ ഗുരുതര രോഗികള്‍ക്ക് ശസ്ത്രക്രിയയിലൂടെ രോഗം ബാധിച്ച ടിഷ്യൂ നീക്കം ചെയ്യേണ്ടി വരും.
മ്യൂക്കോമൈക്കോസിസ് കേസുകള്‍ ഇപ്പോഴും അപൂര്‍വമാണെങ്കിലും, അണുബാധ ഉണ്ടാകാതിരിക്കാന്‍ എല്ലാവരും ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണം. നിങ്ങളുടെ ശ്വസനവ്യവസ്ഥയിലേക്ക് ഫംഗസ് പ്രവേശിക്കുന്നത് ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം നിര്‍ബന്ധമായും മാസ്കുകള്‍ ധരിക്കുകയെന്നതാണ്. N95 മാസ്ക് അല്ലെങ്കില്‍ ഇരട്ട മാസ്ക് (3 ലേയര്‍ അകത്ത് തുണിയുടെ മാസ്ക് പുറത്ത്) ധരിക്കുന്നത് സുരക്ഷിതമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. വീട്ടിനകത്തും ചുറ്റുപാടിലും ശുചിത്വം നിലനിര്‍ത്തുന്നത് ഫംഗസിന്‍റെ വളര്‍ച്ച കുറയ്ക്കുന്നതിന് സഹായിക്കുന്നു. പ്രത്യേകിച്ചും, വെള്ളത്തിന്‍റെ സാന്നിദ്ധ്യം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍. മണ്ണുമായി നേരിട്ട് സമ്ബര്‍ക്കത്തിലാകുന്ന സാഹചര്യങ്ങളില്‍ കയ്യുറകള്‍, മാസ്കുകള്‍, ഷൂസുകള്‍ തുടങ്ങിയവ ധരിക്കുന്നത് ഗുണം ചെയ്യും. നേരത്തെ സൂചിപ്പിച്ച ഏതെങ്കിലും അസുഖമുള്ളവര്‍ അണുബാധ ഒഴിവാക്കാന്‍ ശക്തമായ മുന്‍കരുതലുകളെടുക്കണം.
ഇന്ത്യയില്‍ പോസ്റ്റ് COVID-19 അണുബാധ കേസുകള്‍ വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്, അതിനാല്‍ COVID-19 ബാധിച്ച അല്ലെങ്കില്‍ രോഗബാധിതരായ ഓരോ വ്യക്തിയും അണുബാധ ഒഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ പാലിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നു. മ്യൂക്കോമൈക്കോസിസിന്‍റെ ലക്ഷണങ്ങളുള്ള ആളുകള്‍ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്യുകയും അടിയന്തര ചികിത്സ തേടുകയും വേണം.
COVID-19 ചികിത്സയ്ക്കായി രാജ്യത്തെ പൊതുജനാരോഗ്യ സംവിധാനങ്ങള്‍ നിലവില്‍ അഹോരാത്രം പണിയെടുക്കുകയാണ്. അതിനൊപ്പം മ്യൂക്കോമൈക്കോസിസ് കൂടി വന്നതോടെ നമ്മുടെ ചികിത്സാ സംവിധാനങ്ങള്‍ അധികഭാരം ഏറ്റെടുക്കേണ്ട സ്ഥിതിയായി. മ്യൂക്കോമൈക്കോസിസിന് ആവശ്യമായ മരുന്നുകള്‍ ഇപ്പോഴും ലഭ്യമല്ല. മാത്രമല്ല ആളുകള്‍ക്ക് രോഗത്തെക്കുറിച്ചുള്ള അവബോധവും കുറവാണ്. മാരകമായ ഈ അണുബാധയെ ഇല്ലാതാക്കാന്‍ നമ്മുടെ മെഡിക്കല്‍ സംവിധാനങ്ങള്‍ തയ്യാറാകുമ്ബോള്‍, ആവശ്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പിന്തുടര്‍ന്ന് നാമെല്ലാവരും സഹകരിക്കേണ്ടത് അത്യാവശ്യമാണ്.