CovidLatest NewsNationalNews
40 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്ക്,രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 1,86,364 പുതിയ കോവിഡ് കേസുകള്‍
ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 1,86,364 പുതിയ കോവിഡ് കേസുകള്‍. കഴിഞ്ഞ 40 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കോവിഡ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അതേസമയം, 24 മണിക്കൂറിനുളളില്‍ രാജ്യത്ത് കോവിഡ് ബാധിച്ച് 3660 പേരാണ് മരിച്ചത്. രാജ്യത്ത് ഇതുവരെ കോവിഡ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ 2,75,55,457 ആയി ഉയര്‍ന്നു. രാജ്യത്ത് ഇതുവരെ കോവിഡ് രോഗം ബാധിച്ച് 3,18,895 പേരാണ് മരണപ്പെട്ടത്.