Kerala NewsLatest NewsPolitics
പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് നീക്കുമെന്ന് അറിഞ്ഞില്ല; അപമാനിതനായെന്ന് രമേശ് ചെന്നിത്തല
പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നു മാറ്റിയതില്‍ അതൃപ്തി രേഖപ്പെടുത്തി രമേശ് ചെന്നിത്തല. ഇക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചു. പ്രതിപക്ഷ നേതാവ് മാറുമെന്ന കാര്യം താന്‍ നേരത്തെ അറിഞ്ഞില്ലെന്നും അറിഞ്ഞിരുന്നെങ്കില്‍ താന്‍ സ്വയം പിന്മാറുമായിരുന്നെന്നും രമേശ് ചെന്നിത്തല കത്തില്‍ പറയുന്നു.
പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് നീക്കിയപ്പോള്‍ താന്‍ അപമാനിതനായി. സര്‍ക്കാരിനെതിരായ തന്‍റെ പോരാട്ടങ്ങള്‍ക്ക് പാര്‍ട്ടിയില്‍നിന്ന് പിന്തുണ ലഭിച്ചില്ലെന്നും ചെന്നിത്തല കത്തില്‍ വ്യക്തമാക്കി.