Latest NewsNational

ഡി.ആര്‍.ഡി.ഒയുടെ 2 ഡിജി മരുന്നിന് 990 രൂപ വില ; സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് വിലക്കുറവില്‍ ലഭിക്കും

ന്യൂഡെൽഹി: ഡി.ആർ.ഡി.ഒ.(ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ്)യും ഡോ. റെഡ്ഡീസ് ലാബും ചേർന്ന് വികസിപ്പിച്ച കൊറോണ പ്രതിരോധ മരുന്ന് 2 ഡിജി (2-ഡിഓക്സി ഡി ഗ്ലൂക്കോസ് ഓറൽ പൗഡർ) യുടെ വില നിശ്ചയിച്ചു. ഒരു സാഷെയ്ക്ക് 990 രൂപയാണ് ഡോ. റെഡ്ഡീസ് ലാബ് നിശ്ചയിച്ചിരിക്കുന്നത്.

സർക്കാർ ആശുപത്രികൾക്കും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും മരുന്ന് കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുമെന്ന് അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.എൻ.ഐ. റിപ്പോർട്ട് ചെയ്തു.

പതിനായിരം 2 ഡിജി സാഷേകൾ വിപണിയിൽ ലഭ്യമാകുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. ഡി.ആർ.ഡി.ഒയുടെ ലാബായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലൈഡ് സയൻസ (ഐ.എൻ.എം.എ.എസ്.)സ് ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലാബോറട്ടറീസിന്റെ സഹകരണത്തോടെയാണ് 2 ഡിജി വികസിപ്പിച്ചത്.

ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികൾക്ക് കവേഗത്തിൽ രോഗമുക്തി നേടാനും മെഡിക്കൽ ഓക്സിജൻ നൽകേണ്ടതിന്റെ ആവശ്യകത കുറയ്ക്കാനും മരുന്ന് സഹായിക്കുമെന്നാണ് ക്ലിനിക്കൽ പരീക്ഷണങ്ങളിൽ കണ്ടെത്തിയിട്ടുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button