Kerala NewsLatest News

യുഡിഎഫ് ചെയര്‍മാനായി വി.ഡി സതീശന്‍

തിരുവനന്തപുരം: യുഡിഎഫ് ചെയര്‍മാനായി പ്രതിപക്ഷ നേതാവ് വി ഡി സതീശനെ തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് ചേര്‍ന്ന യുഡിഎഫ് നേതൃയോഗത്തിലാണ് തീരുമാനം. തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ സമ്ബൂര്‍ണ യുഡിഎഫ് യോഗം ചേരും.

ഓരോ കക്ഷികളും പരാജയ കാരണം വെവ്വേറെ വിലയിരുത്തും. വോട്ട് കണക്ക് നോക്കുമ്ബോള്‍ യുഡിഎഫ് വന്‍പരാജയം ഉണ്ടായിട്ടില്ലെന്ന് കണ്‍വീനര്‍ എം എം ഹസന്‍ പറഞ്ഞു. ദുരിതകാലത്ത് സര്‍ക്കാര്‍ കൊണ്ടുവന്ന ക്ഷേമ പദ്ധതികള്‍ വലിയ സ്വാധീനം ചെലുത്തി.

സര്‍ക്കാരിന് എതിരായ അഴിമതി ആരോപണങ്ങള്‍ ജനം വേണ്ട ഗൗരവത്തില്‍ പരിഗണിച്ചില്ല. അതേസമയം എ എന്‍ രാജന്‍ ബാബു അധ്യക്ഷനായ ജെഎസ്‌എസിനെ യുഡിഎഫ് ഘടകകക്ഷിയാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button