Cinema

ടൊവിനോ ചുംബനരംഗങ്ങള്‍ അഭിനയിച്ച് സിനിമയില്‍ പിടിച്ച് നില്‍ക്കാന്‍ ശ്രമിക്കുന്നെന്ന് ആരോപണം

സിനിമകളിലെ ചുംബന രംഗങ്ങളുടെ പേരിലുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി നടന്‍ ടൊവിനോ തോമസ്. അടുത്തായി റിലീസ് ചെയ്ത താരത്തിന്റെ ‘കള’ എന്ന ചിത്രത്തിലെ ചുംബന രംഗത്തിന് നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കേരളത്തില്‍ കാണാന്‍ പറ്റാത്ത സിനിമയാണെന്നും കുടുംബവുമായി ഈ ചിത്രം എങ്ങനെ കാണുമെന്നും പലരും ചോദിച്ചത്.

അഭിനയിക്കാന്‍ അറിയാത്തതു കൊണ്ടാണ് ചുംബന രംഗങ്ങള്‍ ചെയ്ത് സിനിമയില്‍ പിടിച്ചു നില്‍ക്കാന്‍ നോക്കുന്നതെന്ന അധിക്ഷേപങ്ങളും താരത്തിന് നേരെ വന്നിരുന്നു. ഈ വിമര്‍ശനങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി എത്തിയിരിക്കുകയാണ് ടൊവിനോ ഇപ്പോള്‍.

ചില വിമര്‍ശന പോസ്റ്റുകള്‍ താന്‍ കണ്ടിരുന്നതായാണ് താരം പറയുന്നത്. സിനിമ സിനിമ ഗംഭീരമാണ്, പക്ഷേ അവര്‍ക്ക് പ്രണയ രംഗങ്ങള്‍ ഒഴിവാക്കാമായിരുന്നു, അത്തരം രംഗങ്ങള്‍ ഒരു കുടുംബത്തോടൊപ്പം കാണാന്‍ പ്രയാസമാണ് എന്നൊക്കെയുള്ള തരത്തില്‍.

പക്ഷേ ഒരു എ സര്‍ട്ടിഫൈഡ് സിനിമയില്‍, 45 മിനിറ്റ് അടിയും ഇടിയും കാണാം, അത് കുഴപ്പമില്ല, പക്ഷേ രണ്ട് മിനിറ്റ് പ്രണയ രംഗം കാണാന്‍ സാധിക്കില്ല, ഇതിലെ യുക്തി എവിടെ? എന്നാണ് ടൊവിനോ സിനിമ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button