Kerala NewsLatest NewsUncategorized
വെറും 52 രൂപയുടെ റേഷൻ സാധനങ്ങൾ വാങ്ങാൻ പോയ ആൾക്ക് പോലീസ് പിഴ ഈടാക്കിയത് 250 രൂപ
ആലപ്പുഴ: ലോക്ഡൗൺ സമയത്ത് ജോലിയും വരുമാനവുമില്ലാതെ ജനം പൊറുതിമുട്ടിയിരിക്കുമ്പോൾ പോലീസിന്റെ വക കത്തിവെയ്പ്. വെറും 52 രൂപയുടെ റേഷൻ സാധനങ്ങൾ വാങ്ങാൻ പോയ ആൾക്ക് പൊലീസ് പിഴ ഈടാക്കിയത് 250 രൂപ. ആലപ്പുഴ ജില്ലാ കോടതി പാലത്തിനു സമീപം ആണ് സംഭവം നടന്നത്. സർക്കാർ വക കിറ്റ് വാങ്ങാൻ പോയതാണ്. കിറ്റ് ഇല്ലാതിരുന്നതിനാൽ റേഷൻ അരിയും വാങ്ങി വരുന്ന വഴിയാണ് പിഴ.
നെഹ്റു ട്രോഫിവാർഡ് കിഴക്ക് തയ്യിൽ കായൽ നിവാസി പ്രേം കുമാറിൽ നിന്നുമാണ് പോലീസ് കാശ് വാങ്ങിയത്. റേഷൻ കാർഡും വാങ്ങിയസാധനങ്ങൾ കാണിച്ചിട്ടും പിഴ ഈടാക്കിയെന്ന് പ്രേംകുമാർ പറഞ്ഞു.