വയലാർ രാമവർമ്മയുടെ മകൾ സിന്ധുരാമവർമ്മ കൊറോണ ബാധിച്ച്മരിച്ചു
പാലക്കാട്: കവിയും ഗാനരചയിതാവുമായ വയലാർ രാമവർമയുടെ ഇളയമകൾ സിന്ധു(54) കൊറോണ ബാധിച്ച് അന്തരിച്ചു. കാൻസർ രോഗബാധിതയായിരുന്ന സിന്ധുവിന് കടുത്ത ശ്വാസതടസ്സം ഉണ്ടായതിനെ തുടർന്ന് ഇന്നലെ രാത്രി പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. ഇവിടെ വച്ച് കൊറോണ സ്ഥിരീകരിക്കുകയായിരുന്നു.
ദീർഘകാലമായി കാൻസർ രോഗത്തിനു ചികിത്സയിലായിരുന്നു സിന്ധു. ചാലക്കുടിയിലാണ് താമസമെങ്കിലും ചികിത്സാ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് സിന്ധു ഒരാഴ്ച മുൻപാണ് പാലക്കാട്ടെത്തിയത്. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ആശുപത്രി വിട്ടെങ്കിലും പാലക്കാട് താമസിക്കുന്ന സഹോദരി ഇന്ദുലേഖയുടെ വീട്ടിലേയ്ക്ക് മാറുകയായിരുന്നു. രാത്രിയിൽ പെട്ടെന്നു ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കൊറോണ പ്രോട്ടോകോൾ പാലിച്ച് പാലക്കാട് സംസ്‌കരിക്കും.
ഭർത്താവ്: ചാലക്കുടി ലായത്തിൽ മഠം കൃഷ്ണകുമാർ, മകൾ: മീനാക്ഷി (ഗവേഷണ വിദ്യാർഥി).