Kerala NewsLatest NewsUncategorized
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി ജീവനക്കാരി കൊവിഡ് ബാധിച്ചു മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി വികസന സമിതി ജീവനക്കാരി കൊവിഡ് ബാധിച്ചു മരിച്ചു. കോവിഡ് സി ടി സ്‌കാൻ വിഭാഗത്തിൽ അറ്റന്ററായിരുന്ന കാഞ്ഞിരംപാറ രാജേഷ് ഭവനിൽ ജെ തുളസി (53) ആണ് മരിച്ചത്. കഴിഞ്ഞ 16 വർഷമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അറ്റന്ററായി ജോലി ചെയ്യുകയായിരുന്നു.
മേയ് 23നാണ്തുളസിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വെളുപ്പിനാണ് മരിച്ചത്.ഭർത്താവ് രാജൻ ലോഡിംഗ് തൊഴിലാളിയാണ്. മക്കൾ: രാജേഷ് രാജ്, രജനീഷ് രാജ്, രാഗേഷ് രാജ്
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കെ കോവിഡ് ബാധിച്ച് മരണപ്പെടുന്ന ആരോഗ്യ പ്രവർത്തകർക്ക് സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള എല്ലാ ആനുകൂല്യങ്ങളും പരിരക്ഷയും തുളസിയുടെ കുടുംബത്തിനും ലഭ്യമാക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ് അറിയിച്ചു