GulfKerala NewsLatest NewsUncategorized

അബുദാബിയിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള നഴ്സുമാർക്ക് ആശ്വാസം ; യോഗ്യർക്കു ജോലി നൽകാൻ ആശുപത്രികൾ രംഗത്ത്

അബുദാബി : റിക്രൂട്ടിങ് എജൻസിയുടെ തട്ടിപ്പിൽ അബുദാബിയിൽ കുടുങ്ങിയ 11 മലയാളികൾ ഉൾപ്പെടെയുള്ള 13 നഴ്സുമാരിൽ യോഗ്യരായവർക്ക് വിപിഎസ്, അഹല്യ ആശുപത്രികൾ ജോലി നൽകാൻ സന്നദ്ധത അറിയിച്ചു. ഭക്ഷണത്തിനുപോലും പ്രയാസപ്പെടുന്ന ഇവരുടെ ദുരവസ്ഥ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് സഹായ വാഗ്ദാനവുമായി ആശുപത്രികൾ എത്തിയത്.

നഴ്സുമാരെ അഭിമുഖത്തിനായി ക്ഷണിച്ചിട്ടുണ്ട്. മതിയായ യോഗ്യതയും പരിചയവും ഉള്ളവർക്ക് ജോലി നൽകും. ഇതേസമയം നഴ്സുമാരിൽ നിന്ന് ഈടാക്കിയ പണം തിരിച്ചുനൽകുമെന്ന് ‌ഗൾഫ് റിക്രൂട്ടേഴ്സും സൂര്യ കൺസൾട്ടൻസിയും നഴ്സുമാരെ അറിയിച്ചു.

നാട്ടിലേക്കു തിരിച്ചുപോകുന്നവർക്കു മുഴുവൻ തുകയും യുഎഇയിൽ നിൽക്കുന്നവർക്ക് വീസയ്ക്കും ടിക്കറ്റിനുമുള്ള തുക കിഴിച്ച് ബാക്കിയും നൽകുമെന്നാണ് വാട്ട്സാപ്പിൽ ബന്ധപ്പെട്ട് അറിയിച്ചത്. എറണാകുളം സ്വദേശിയായ ഒരാൾ നേരത്തെ തിരിച്ചുപോയി. ഒരാൾ കൂടി അടുത്ത ദിവസം തിരിച്ചുപോകും. ശേഷിച്ചവർ പുതിയ ജോലി വാഗ്ദാനത്തിൽ പ്രതീക്ഷയർപ്പിച്ച് തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button