Latest NewsNationalNews

ക്രൂരപീഡനത്തിനിരയായ ബംഗ്ലാദേശി യുവതിയെ കോഴിക്കോട് നിന്ന് കണ്ടെത്തി;ബെംഗളൂരുവിലെത്തിച്ചു

ബെംഗളൂരു : ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കും ലൈംഗിക പീഡനത്തിനും ഇരയായതിന് പിന്നാലെ കാണാതായ ബംഗ്ലാദേശി യുവതിയെ കോഴിക്കോട് നിന്നും കണ്ടെത്തി. യുവതിയെ അതിക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയും രണ്ട് യുവതികള്‍ ഉള്‍പ്പടെ ബംഗ്ലാദേശ് സ്വദേശികളായ ആറ് പേരെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇവര്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കണമെങ്കില്‍ ഇരയായ യുവതിയുടെ മൊഴിയും വേണം. അതിനാല്‍ യുവതിക്കായി തെരച്ചില്‍ നടത്തി വരികയായിരുന്നു.

ഒരാഴ്ച മുമ്ബാണ് കേസിനാസ്പദമായ സംഭവം നടന്നത്. തുടര്‍ന്ന് മര്‍ദ്ദനത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ പ്രതികളെ കണ്ടെത്തി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 22കാരിയുടെ സ്വകാര്യഭാഗങ്ങളില്‍ കുപ്പി കയറ്റുന്നതുവരെ വിഡിയോയില്‍ ചിത്രീകരിച്ചിരുന്നു. പിന്നീട് ഇവരെ ചോദ്യം ചെയ്തതോടെയാണ് പെണ്‍കുട്ടി ലൈംഗിക പീഡനത്തിനും ഇരയായത് പുറത്തുവന്നത്.

മനുഷ്യക്കടത്തിലൂടെ ബെംഗളൂരുവിലെത്തിച്ച യുവതി രക്ഷപ്പെട്ട് കേരളത്തിലെത്തിയെങ്കിലും ബലമായി തിരിച്ചെത്തിച്ച ശേഷം ക്രൂര പീഡനത്തിനിരയാക്കുകയായിരുന്നു. പ്രതികളിലൊരാള്‍ തന്നെയാണ് വീഡിയോ പകര്‍ത്തിയതും. പ്രതികളുടെ കയ്യില്‍ നിന്നും രക്ഷപ്പെട്ട യുവതി കോഴിക്കോട് ഒരു ബ്യൂട്ടിപാര്‍ലറിലെ ജീവനക്കാരി ആയിരുന്നു. കഴിഞ്ഞ ദിവസം രാത്രി ബെംഗളൂരുവിലെത്തിയ യുവതിയെ മെഡിക്കല്‍ പരിശോധനയ്ക്ക വിധേയയാക്കി. എന്നാല്‍ ഇവരുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് സൂചന.

അറസ്റ്റിലായ സ്ത്രീകളില്‍ ഒരാള്‍ പെണ്‍കുട്ടിയുടെ അകന്ന ബന്ധുവാണെന്ന് ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണര്‍ കമാല്‍ പാന്ത് പറഞ്ഞു. സാമ്ബത്തിക പ്രശ്‌നത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ക്രൂര പീഡനത്തില്‍ കലാശിച്ചതെന്നാണ് നിഗമനം. പിടിയിലായ 6 പേരെയും 14 ദിവസം പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരുന്നു. തെളിവെടുപ്പിനിടെ കടന്നുകളയാന്‍ ശ്രമിച്ച 2 പേരെ വെടിവച്ചു വീഴ്ത്തുകയും ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button