രാജ്യദ്രോഹകുറ്റത്തിന് പരിധി നിശ്ചയിക്കേണ്ട സമയമായി; രണ്ട് തെലുങ്ക് ചാനലുകൾക്കെതിരായ നടപടി തടഞ്ഞ് സുപ്രീം കോടതി
ന്യൂഡൽഹി: രാജ്യദ്രോഹത്തിന് പരിധി നിശ്ചയിക്കേണ്ട സമയമായിയെന്ന് സുപ്രിം കോടതി. രാജ്യദ്രോഹകുറ്റം ചുമത്തി ആന്ധ്രപ്രദേശ് പോലീസ് കേസെടുത്ത രണ്ട് തെലുങ്ക് ചാനലുകൾക്കെതിരായ നടപടി തടഞ്ഞ് സുപ്രീം കോടതി.ടിവി 5 ന്യൂസ്, എ.ബി.എൻ ആന്ധ്ര ജ്യോതി എന്ന ചാനലുകൾക്കെതിരായ നടപടിയാണ് സുപ്രീം കോടതി തടഞ്ഞത്.
ഈ സംഭവത്തെ വിലയിരുത്തികൊണ്ടാണ് രാജ്യദ്രോഹത്തിന് പരിധി നിശ്ചയിക്കേണ്ട സമയമായിയെന്ന് ജസ്റ്റീസ് ചന്ദ്രചൂഢിന്റെ ബഞ്ച് നിരീക്ഷിച്ചത്. ചാനലുകൾക്ക് എതിരെ രാജ്യദ്രോഹകുറ്റം ചുമത്തി പൊലീസ് കേസെടുത്ത നടപടി സുപ്രീം കോടതി തടഞ്ഞു.
‘ഐ.പി.സിയുടെ 124 എ, 153 എന്നീ വകുപ്പുകൾക്ക് വ്യാഖ്യാനം ആവശ്യമാണെന്ന് ഞങ്ങൾ കരുതുന്നു. പ്രത്യേകിച്ചും മാധ്യമ സ്വാതന്ത്ര്യത്തിന്റേയും അഭിപ്രായം സ്വാതന്ത്ര്യത്തിന്റേയും അവകാശങ്ങൾ സംബന്ധിച്ച്.’ കോടതി വ്യക്തമാക്കി .
ആന്ധ്രയിലെ ഭരണകക്ഷിയായ വൈ.എസ്.ആർ. കോൺഗ്രസിന്റെ വിമത എം.പിയായ കനുമുരി രഘുരാമ കൃഷ്ണാം രാജുവിന്റെ പ്രസ്താവന സംപ്രേഷണം ചെയ്തതിനാണ് രണ്ടു ചാനലുകൾക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തത്. കോവിഡ് കേസുകൾ കൈകാര്യം ചെയ്യുന്നതിൽ സർക്കാരിനെ നിശിതമായ വിമർശിച്ചിരുന്നു വിമത എം.പി.
അതെ സമയം കോവിഡ് കേസുമായി ബന്ധപ്പെട്ട് വിമർശനമുന്നയിക്കുന്ന പൗരൻമാർക്കെതിരെ സർക്കാരുകൾ കേസെടുക്കരുതെന്ന് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇത് ആന്ധ്ര സർക്കാർ ലംഘിച്ചുവെന്ന് ചാനലുകൾ കോടതിയിൽ ചൂണ്ടിക്കാട്ടി.