Kerala NewsLatest NewsUncategorized
തിരുവനന്തപുരം ചാലകമ്പോളത്തിൽ തീപിടുത്തം
തിരുവനന്തപുരം: ചാല കമ്പോളത്തിൽ തീപിടിത്തം. കിഴക്കേകോട്ട ശ്രീപദ്മനാഭ തീയേറ്ററിന് സമീപമുളള കടകളിൽ തീ പടരുന്നതായാണ് വിവരം.ഒരു കളിപ്പാട്ട കടയിലാണ് ആദ്യമായി തീപിടിച്ചത്. ഫയർഫോഴ്‌സ് ഉടൻ സ്ഥലത്തെത്തി തീയണയ്‌ക്കാനുളള ശ്രമം തുടരുകയാണ്. നാല് യൂണിറ്റ് ഫയർഫോഴ്‌സാണ് ഇവിടെയെത്തുന്നത്.
തീ കൂടുതൽ പടരാതിരിക്കാൻ ഫയർഫോഴ്‌സ് ശ്രമം തുടങ്ങി. വൈകിട്ട് 5.30ഓടെയാണ് തീപിടിത്തമുണ്ടായത്. മേയർ ആര്യാ രാജേന്ദ്രൻ ഉൾപ്പടെ ജനപ്രതിനിധികൾ സ്ഥലത്തെത്തിയിട്ടുണ്ട്.