കൊറോണ വാക്‌സിന്‍ വാങ്ങല്‍ തടസ്സപ്പെടുത്തുന്നു, ചൈന ജീവിക്കാന്‍ അനുവദിക്കുന്നില്ല; ആരോപണവുമായി തായ്‌വാന്‍
തായ്‌പേയ്: തായ് വാനെതിരെ ചൈനയുടെ ഉപദ്രവങ്ങള്‍ തുടരുന്നു. അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തുക എന്ന തന്ത്രമാണ് ചൈന നടത്തുന്നതെന്ന് തായ് വാന്‍ ആരോപിച്ചു. ഏറ്റവുമൊടുവില്‍ കൊറോണ വാക്‌സിന്‍ വിദേശരാജ്യങ്ങളില്‍ നിന്നും എത്തിക്കുന്ന എല്ലാ സംവിധാനങ്ങളേയും തടയാനാണ് ചൈനയുടെ പരിശ്രമം. തായ്‌വാന്‍ വിദേശകാര്യമന്ത്രിയാണ് ചൈനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
തായ് വാന്‍ ഒരു സ്വതന്ത്രരാജ്യമല്ല. എന്നും ചൈനയുടെ അവിഭാജ്യ ഘടകമാണ്. കൊറോണ വാക്‌സിനിലൂടെ മറ്റൊരു സ്വാതന്ത്ര്യചിന്ത എന്ന സ്വപ്‌നം മറന്നേക്കൂ എന്നാണ് ചൈന പ്രതികരിച്ചത്. ചൈനയുടെ വിദേശകാര്യമന്ത്രാലയ വക്താവ് സാവോ ലിജിയാനാണ് തായ് വാന് മറുപടിയുമായി രംഗത്തെത്തിയത്.
തായ്‌വാന് ചൈനയുടെ വാക്‌സിന്‍ മാത്രം വാങ്ങിയാല്‍ മതി. മറ്റൊരു വിദേശരാജ്യങ്ങളുടെ ഇടപെടല്‍ ആവശ്യമില്ല. ഇതിനെതിരെ നടത്തുന്ന ഏതുനീക്കവും ബീജിംഗിന്റെ കടുത്ത എതിര്‍പ്പുകളെ നേരിടേണ്ടിവരുമെന്നാണ് ഭീഷണി. ലോക ആരോഗ്യ അസംബ്ലിയില്‍ തായ് വാന് ലഭിച്ചിരിക്കുന്ന അംഗീകാരത്തെയും ചൈന എതിര്‍ത്തിരുന്നു.