Latest NewsUncategorized
വ്യവസായ മന്ത്രി പി രാജീവിന് കൊറോണ സ്ഥിരീകരിച്ചു
തിരുവനന്തപുരം: വ്യവസായ മന്ത്രി പി രാജീവിന് കൊറോണ സ്ഥിരീകരിച്ചു. മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആരോഗ്യനില തൃപ്തികരമെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. മന്ത്രിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ക്വാറന്റീനില്‍ പോകാനും നിര്‍ദേശിച്ചു.
സര്‍ക്കാരിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളിലുള്‍പ്പെടെ സജീവമായി നില്‍ക്കുമ്പോഴാണ് മന്ത്രിക്ക് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം അരുവിക്കര സ്റ്റീഫന്‍ എംഎല്‍എയെ അനാരോഗ്യത്തെ തുടര്‍ന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.