Latest NewsNationalUncategorized

തലയ്ക്ക് രണ്ട് ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച മാവോയിസ്റ്റ് വനിതാ ഭീകര നേതാവിനെ വധിച്ചു

റായ്പൂർ : തലയ്ക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച വനിതാ മാവോയിസ്റ്റ് നേതാവിനെ വധിച്ചു. ഭൈരംഗാവ് സ്വദേശിനി വയ്‌ക്കോ പെക്കോയെ (24) ആണ് സുരക്ഷാ സേന വധിച്ചത്. ഛത്തീസ്ഗഡിലെ ദന്തേവാഡയിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് പെക്കോയെ വധിച്ചത്. ഗുമൽനാർ ഗ്രാമത്തിലെ വന മേഖലയിൽ മാവോയിസ്റ്റ് ഭീകര വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി എത്തിയതായിരുന്നു സുരക്ഷാ സേന.

സുരക്ഷാ സേനയെ വനിതാ നേതാവിന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിക്കുകയായിരുന്നു. സുരക്ഷാ സേനയും ശക്തമായി തിരിച്ചടിച്ചു. ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡ് എസ്പി അഭിഷേക് പല്ലവയുടെ നേതൃത്വത്തിലുള്ള സംഘമാണ് മേഖലയിൽ എത്തിയത്. പ്രദേശത്ത് വലിയ ഭീകരാക്രമണത്തിന് മാവോയിസ്റ്റ് ഭീകരർ പദ്ധതിയിട്ടിരിക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.

പ്രദേശത്ത് ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നുവെന്ന സൂചനയുടെ അടിസ്ഥാനത്തിലായിരുന്നു നീക്കം. ഏറ്റുമുട്ടലിനിടെ ഭീകരർ ഉൾവനത്തിലേക്ക് ഓടി രക്ഷപ്പെട്ടു. ഏറ്റുമുട്ടൽ അവസാനിച്ച ശേഷം നടത്തിയ തെരച്ചിലിലാണ് വനിതാ നേതാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഏറ്റുമുട്ടൽ സ്ഥലത്തു നിന്നും ഐഇഡികൾ, തോക്കുകൾ, മരുന്നുകൾ, രാജ്യവിരുദ്ധ രേഖകൾ, എന്നിവ കണ്ടെത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button