Kerala NewsLatest NewsUncategorized
കൊടകര കുഴൽപണ കേസ്: ബിജെപി നേതാക്കളുടെ മൊഴി തള്ളി അന്വേഷണ സംഘം
തൃശ്ശൂർ : കൊടകര കുഴൽപണ കേസിൽ ബിജെപി നേതാക്കളുടെ മൊഴി തള്ളി അന്വേഷണ സംഘം. പരാതിക്കാരൻ ധർമരാജന് തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുവെന്നാണ് ബിജെപി സംസ്ഥാന സെക്രട്ടറി എം.ഗണേശ് മൊഴി നൽകിയിരുന്നത്.
എന്നാൽ നേതാക്കൾ ഫോണിൽ വിളിച്ചത് സംഘടനാകാര്യങ്ങൾ പറയാനല്ലെന്ന് ധർമരാജൻ മൊഴി നൽകി. രണ്ടു കൂട്ടരും നൽകിയ മൊഴികൾ തമ്മിൽ വൈരുധ്യമുണ്ടെന്ന് പോലീസ് കണ്ടെത്തിയതോടെയാണ് അന്വേഷണസംഘം ഇവരുടെ വാദം തള്ളിയത്