മുന്നണിമാറ്റത്തില്‍ ഉചിതമായ സമയത്ത് തീരുമാനം; തോല്‍വിയുടെ പേരില്‍ മുന്നണി മാറാനില്ലെന്ന് ആര്‍.എസ്.പി
തിരുവനന്തപുരം: മുന്നണിമാറ്റത്തില്‍ ഉചിതമായ സമയത്ത് തീരുമാനമെന്ന് ആര്‍.എസ്.പി. എന്നാല്‍ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ മുന്നണിമാറാനില്ലെന്ന് എ.എ അസീസ് പറഞ്ഞു.
‘ആര്‍.എസ്.പി.യില്‍ പൊട്ടിത്തെറിയില്ല. മുന്നണി മാറണമെന്ന് ചിലര്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ മുന്നണി മാറില്ല. ഉചിതമായ സമയത്ത് മാറ്റം വേണ്ടി വന്നാല്‍ മാറും.’ അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം യു.ഡി.എഫിന്റെ സംഘടനാ ദൗര്‍ബല്യമാണ്. എല്‍.ഡി.എഫിന്റെ സംഘടനാ സംവിധാനം നേരിടാനുള്ള കെട്ടുറപ്പ് യു.ഡി.എഫിനില്ല. രണ്ടാംതവണയും നിയമസഭയില്‍ പ്രാതിനിധ്യം ഇല്ലാത്തത് ആര്‍.എസ്.പി പ്രവര്‍ത്തകരെ നിരാശരാക്കിയെന്ന് എഎ അസീസ് മാധ്യമങ്ങളോട് പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് വിഷയം കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്നും അതില്‍ അവര്‍ തീരുമാനമുണ്ടാക്കട്ടെയെന്നും എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞു.
അതേസമയം പാര്‍ട്ടിയില്‍ നിന്ന് അവധി എടുത്തത് വ്യക്തിപരമായ അസൗകര്യങ്ങളെ തുടര്‍ന്നെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു. തന്റെ ഭാഗത്തു നിന്നു പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന നടപടി ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.