കോവിഡ്: സംസ്ഥാനത്ത് അനാഥരായത് 42 കുട്ടികള്‍
തിരുവനന്തപുരം: കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് അനാഥരായത് 42 കുട്ടികളെന്ന് സര്‍ക്കാര്‍. കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ -എട്ടു കുട്ടികള്‍.
തൃശൂരില്‍ ഏഴും തിരുവനന്തപുരത്ത് ആറും കുട്ടികള്‍ അനാഥരായി. കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ കോവിഡ് മൂലം അനാഥരായ കുട്ടികളില്ല. മാതാപിതാക്കളില്‍ ഒരാളെ നഷ്ടമായ 980 കുട്ടികളുണ്ട്. ജില്ല ശിശുസംരക്ഷണ ഓഫിസര്‍മാര്‍ വഴി പരിശോധന നടത്തി ഉറപ്പുവരുത്തിയാണ് പട്ടിക തയാറാക്കിയത്.
കേന്ദ്ര സര്‍ക്കാറിെന്റ ബാല്‍ സുരക്ഷ പോര്‍ട്ടലില്‍ വിവരങ്ങള്‍ അപ്ലോഡ് ചെയ്തതിനുപുറമെ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിനും വിവരങ്ങള്‍ കൈമാറി. സംരക്ഷണവും കരുതലും ആവശ്യമുള്ള കുട്ടികളെ കണ്ടെത്തുന്നതിനായാണ് ബാലസ്വരാജ് പോര്‍ട്ടല്‍ ആരംഭിച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ ഇതിെന്റ ഉപയോഗം വിപുലീകരിച്ചതായി കമീഷന് അറിയിച്ചിട്ടുണ്ട്.