Latest NewsWorld
ഇറാൻ നാവിക സേനയുടെ ഏറ്റവും വലിയ കപ്പൽ തീപിടിച്ചു കടലിൽ മുങ്ങി
ടെഹ്‌റാൻ: ഇറാൻ നാവിക സേനയുടെ ഏറ്റവും വലിയ കപ്പൽ തീപിടിച്ചു കടലിൽ മുങ്ങി. ബുധനാഴ്ച ഒമാൻ ഗൾഫിലാണ് സംഭവമുണ്ടായത്. പുലർച്ചെ 2.25നാണ് തീപിടുത്തം തുടങ്ങിയത്. പരിശീലന കപ്പലായ ഖാർഗ് ആണ് മുങ്ങിയതെന്ന് ഔദ്യോഗിക മാധ്യമങ്ങൾ സ്ഥിരീകരിച്ചത്.
എന്നാൽ സാറ്റ്‌ലൈറ്റ് വിവരങ്ങൾ അടിസ്ഥാനപ്പെടുത്തി ഇറാൻ നേവിയുടെ ഏറ്റവും വലിയ കപ്പലാണ് മുങ്ങിയതെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തീപിടുത്തത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ജീവനക്കാർ സുരക്ഷിതരാണെന്നാണ് സൂചന.