Latest NewsNationalNewsUncategorized

വാക്‌സിൻ വാങ്ങിയതിന്റേയും വിതരണം ചെയ്തതിന്റേയും മുഴുവൻ കണക്കുകളും വേണം; വാക്‌സിൻ നയത്തിൽ സുപ്രീം കോടതി

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ വാക്‌സിൻ നയത്തിൽ ഇനിയും മൂക സാക്ഷിയായിരിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി. വാക്‌സിൻ നയത്തിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച കോടതി വാക്സിൻ വാങ്ങിയതിന്റേയും വിതരണം ചെയ്തതിന്റെയും മുഴുവൻ വിശദാംശങ്ങളും ഹാജരാക്കണമെന്നും ആവശ്യപ്പെട്ടു.

18മുതൽ 44 വയസ് വരെയുള്ളവരുടെ വാക്‌സിൻ വിതരണം സൗജന്യമാക്കാൻ കഴിയില്ലെന്ന കേന്ദ്ര നയം ഏകപക്ഷീയവും സ്വേഛാപരവും ആണെന്ന് കോടതി വിമർശിച്ചു. വാക്സിന് വിലയീടാക്കുന്നത് അംഗീകരിക്കാനാവില്ല. ഇത് തന്നിഷ്ടപ്രകാരമുള്ള നടപടിയാണെന്നും കോടതി പറഞ്ഞു.

18- 44 വയസ് പ്രായപരിധിയിലുള്ളവർക്ക് കൊറോണ ബാധിച്ചിട്ടുണ്ടെന്ന് മാത്രമല്ല, ആശുപത്രി പ്രവേശനം, മരണം എന്നിവയുൾപ്പെടെ വൈറസ് ബാധയുടെ എല്ലാ പ്രത്യാഘാതങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. പകർച്ചവ്യാധിയുടെ ജനിതക മാറ്റം വരുന്ന സ്വഭാവം മൂലം ഈ പ്രായപരിധിയിലുള്ളവർക്കും വാക്‌സിൻ നൽകേണ്ട സാഹചര്യമാണ്.ശാസ്ത്രീയാടിസ്ഥാനത്തിൽ വ്യത്യസ്ത പ്രായവിഭാഗങ്ങൾക്കിടയിൽ മുൻഗണന നിലനിർത്താമെന്നും കോടതി പറഞ്ഞു.

പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങൾ ഭരണകൂട നയങ്ങൾ മൂലം ലംഘിക്കപ്പെടുമ്പോൾ കോടതികൾക്ക് മൂകസാക്ഷിയായി കണ്ടുകൊണ്ടിരിക്കാൻ സാധിക്കില്ലെന്നും സുപ്രീംകോടതി പറഞ്ഞു.

സംസ്ഥാനങ്ങൾ സൗജന്യമായി വാക്‌സിൻ നൽകുന്നതിനാൽ പൊതുജനങ്ങൾക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നാണ് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചിരുന്നത്. ഇത്പരിശോധിക്കാൻ സൗജന്യ വാക്സിൻ വിതരണത്തിൽ സംസ്ഥാനങ്ങളും റിപ്പോർട്ട് സമർപ്പിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button