CovidKerala NewsLatest News

തുണിക്കടകള്‍,വര്‍ക് ഷോപ്പുകള്‍ എന്നിവ മൂന്ന് ദിവസങ്ങളില്‍ തുറക്കാം; ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍

കാസര്‍കോട്: പഴം, പച്ചക്കറി, പലചരക്ക്, പാല്‍, പാല്‍ ഉത്പന്ന കടകള്‍, ഹോട്ടലുകള്‍, ബേക്കറികള്‍, ഇറച്ചി, മത്സ്യം, (ഹോട്ടലുകളിലും ബേക്കറികളിലും പാഴ്‌സല്‍ മാത്രം) സഹകരണ സംഘം സ്റ്റോറുകള്‍- രാവിലെ 7 മുതല്‍ വൈകിട്ട് 7.30 വരെ- എല്ലാ ദിവസവുംതുണിക്കടകള്‍, സ്വര്‍ണ്ണക്കടകള്‍ (ഓണ്‍ലൈന്‍ വ്യാപാരവും ഹോം ഡെലിവറിയും മാത്രം). വിവാഹ പാര്‍ട്ടികള്‍ക്ക് മാത്രം കടകളിലെത്താം. ക്ഷണക്കത്ത് കയ്യില്‍ കരുതണം. – 9 മണി മുതല്‍ അഞ്ച് മണി വരെ മാത്രം- തിങ്കള്‍, ബുധന്‍, വെള്ളി

]വിദ്യാഭ്യാസാവശ്യത്തിനുളള പുസ്തകങ്ങള്‍ വില്‍ക്കുന്ന കടകള്‍ – വൈകുന്നേരം 5 മണി വരെ- തിങ്കള്‍, ബുധന്‍, വെള്ളി
ബാങ്കുകള്‍ – വൈകുന്നേരം അഞ്ചു മണി വരെ- തിങ്കള്‍, ബുധന്‍, വെള്ളി എല്ലാ വ്യവസായ സ്ഥാപനങ്ങളും (കയര്‍, കശുവണ്ടി, പ്രിന്റിങ് ഉള്‍പ്പെടെ) ആവശ്യമായ ജീവനക്കാരെ (50 ശതമാനത്തില്‍ കവിയാതെ) ഉപയോഗിച്ച്‌ തുറന്നു പ്രവര്‍ത്തിക്കാം. വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളും മറ്റും (പാക്കേജിങ് ഉള്‍പ്പെടെ) നല്‍കുന്ന സ്ഥാപനങ്ങള്‍/കടകള്‍ തുറക്കാം- വൈകിട്ട് 5 വരെ- ചൊവ്വ, വ്യാഴം, ശനി
കള്ളുഷാപ്പുകളില്‍ കള്ള് പാഴ്‌സലായി നല്‍കാന്‍ അനുമതി നല്‍കും. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാകണം പ്രവര്‍ത്തിക്കേണ്ടത്.


റേഷന്‍കട- രാവിലെ 8.30 മുതല്‍ ഉച്ചക്ക് 2.30 വരെ തിങ്കള്‍ മുതല്‍ ശനി വരെ. വെട്ടുകല്ല്/ ചെത്തുകല്ല് ഇവ വെട്ടിയെടുക്കാനും ഇവ വാഹനങ്ങളില്‍ കൊണ്ടു പോകുന്നതിനും അനുമതി.
റബ്ബര്‍ മരങ്ങള്‍ക്ക് റെയിന്‍ ഗാര്‍ഡ് ഇടുവാനും അതിനാവശ്യമുള്ള സാധന സാമഗ്രികള്‍ വില്‍ക്കുന്ന കടക്കള്‍ക്കും അനുമതി
മലഞ്ചരക്ക് വ്യാപാരം നടത്തുന്നതിന് കാസര്‍കോട് ജില്ലയില്‍ ചൊവ്വാഴ്ച അനുമതി. കണ്ണ് പരിശോധനാ കേന്ദ്രങ്ങള്‍, കണ്ണട, ശ്രവണ സഹായി വില്പന കേന്ദ്രങ്ങള്‍, കൃത്രിമക്കാല്‍ വില്ക്കുകയും നന്നാക്കുകയും വരെ ചെയ്യുന്ന സ്ഥാപനങ്ങള്‍, ഗ്യാസ് അടുപ്പ് നന്നാക്കുന്ന സ്ഥാപനങ്ങള്‍, മൊബൈല്‍ ഫോണും കമ്ബ്യൂട്ടറും അറ്റകുറ്റപ്പണികള്‍ നടത്തുന്ന കടകള്‍ – ചൊവ്വ, ശനി
ഓട്ടോമൊബൈല്‍ സ്‌പെയര്‍പാര്‍ട്ട്‌സ് വില്‍ക്കുന്ന കടകള്‍ക്ക് തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ തുറക്കാം


നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സാമഗ്രികളും, പെയിന്റിംഗ്, ഇലക്‌ട്രിക്കല്‍, പ്ലംബിംഗ് ഉത്പന്നങ്ങള്‍, മറ്റ് കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ എന്നിവ വില്‍ക്കുന്ന കടകള്‍- രാവിലെ 11 മണി മുതല്‍ വൈകിട്ട് 6 മണി വരെ തുറക്കാം
ക്രഷറുകള്‍, കാലത്തീറ്റ, കോഴിത്തീറ്റ കടകള്‍ രാവിലെ 7 മുതല്‍ വൈകിട്ട് 7.30 വരെ- തിങ്കള്‍ മുതല്‍ ശനി വരെ
കോവിഡ് പ്രോട്ടോകോള്‍ പാലിച്ച്‌ കൊണ്ട് പൊതു സ്ഥലങ്ങളില്‍ വ്യായാമങ്ങള്‍ നടത്താം. രാവിലെ അഞ്ച് മുതല്‍ ഏഴ് വരെയും വൈകിട്ട് ഏഴ് മുതല്‍ രാത്രി 9 മണിവരെയും വ്യായാമങ്ങള്‍ ചെയ്യാം
വര്‍ക്ക്‌ഷോപ്പുകള്‍, ടയര്‍ റീസോളിംഗ് – പഞ്ചര്‍ സര്‍വ്വീസ്, വാഹന ഷോറൂമുകളോട് അനുബന്ധിച്ചുള്ള വര്‍ക്ക്‌ഷോപ്പുകള്‍, കെട്ടിട നിര്‍മ്മാണാവശ്യത്തിനുള്ള തടി വര്‍ക്ക്‌ഷോപ്പകള്‍ -രാവിലെ 9 മുതല്‍ വൈകിട്ട് 7.30 വരെ- ശനി, ഞായര്‍
ആക്രി സാധനങ്ങള്‍ സൂക്ഷിച്ചിട്ടുള്ള സ്ഥലങ്ങളില്‍ ആഴ്ചയില്‍ രണ്ടു ദിവസം നല്‍കി അത് മാറ്റാന്‍ അനുവദിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button