Latest NewsNationalUncategorized
മാധ്യമപ്രവർത്തകൻ വിനോദ് ദുവൈക്കെതിരെയുള്ള രാജ്യദ്രോഹക്കേസ് സുപ്രീംകോടതി റദ്ദാക്കി
ന്യൂ ഡെൽഹി: മുതിർന്ന മാധ്യമപ്രവർത്തകൻ വിനോദ് ദുവൈക്കെതിരെയുള്ള രാജ്യദ്രോഹക്കേസ് സുപ്രീംകോടതി റദ്ദാക്കി. പരാതിക്കാരൻ, ഹിമാചൽ സർക്കാർ എന്നിവരുടെ വാദം കേട്ടശേഷമായിരുന്നു കോടതി ഉത്തരവ്. ജസ്റ്റിസ് യു യു ലളിത്, വിനീത് ശരൺ എന്നിവരുടെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് നേടുന്നതിനായി ‘മരണങ്ങളും ഭീകരാക്രമണങ്ങളും’ ഉപയോഗിച്ചെന്ന് ദുവ യുട്യൂബ് ചാനൽ ഷോയിൽ ആരോപിച്ചെന്ന് ചൂണ്ടിക്കാട്ടി ബിജെപി മഹാസു യൂണിറ്റ് അധ്യക്ഷൻ അജയ് ശ്യാം ആണ് പരാതി നൽകിയത്.
ഇതിന്റെ അടിസ്ഥാനത്തിൽ രാജ്യദ്രോഹം, പൊതുശല്യം, അപകീർത്തിപ്പെടുത്തൽ, പൊതുപ്രശ്‌നങ്ങളിലേക്ക് നയിക്കുന്ന പ്രസ്താവന നടത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി ദുവൈക്കെതിരേ പോലീസ് കേസെടുത്തത്. ഹിമാചൽ പ്രദേശ് സ്വദേശിയാണ് വിനോദ് ദുവൈ.