Kerala NewsLatest News

എറണാകുളത്ത് നവജാതശിശുവിനെ അമ്മ പാറമടയിലെ വെള്ളത്തില്‍ കല്ലില്‍ കെട്ടി താഴ്ത്തി

എറണാകുളം: തിരുവാണിയൂരില്‍ നവജാത ശിശുവിനെ പ്രസവശേഷം അമ്മ പാറമടയിലെ വെള്ളത്തില്‍ കല്ലില്‍ കെട്ടി താഴ്ത്തി. കുഞ്ഞ് മരിച്ചതിനെത്തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് ഇവര്‍ പോലീസിന് നല്‍കിയ മൊഴി. ശാലിനി എന്ന സ്ത്രീയാണ് കുഞ്ഞിനെ കല്ലില്‍ കെട്ടി താഴ്ത്തിയത്.

ഗര്‍ഭിണിയായിരുന്ന വിവരം ശാലിനി മറച്ചു വെച്ചിരുന്നു. അതിനാല്‍ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നോ പോലീസ് സംശയിക്കുന്നുണ്ട്. ചൊവ്വാഴ്ച രാത്രിയാണ് 40 വയസ്സുകാരിയായ ശാലിനി കുട്ടിയെ പ്രസവിക്കുന്നത്. വയറു വേദന അനുഭവപ്പെടുന്നെന്നു മകനോട് പറഞ്ഞശേഷം ശാലിനി പുറത്തേക്ക് പോയി. റബര്‍ തോട്ടത്തില്‍ കിടന്നു പ്രസവിച്ചു. തുടര്‍ന്ന് കുട്ടിയെ സമീപമുള്ള പാറമടയിലെ വെള്ളത്തില്‍ തള്ളി. ഇന്നലെ രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപ്പോഴാണ് ശാലിനി പ്രസവിച്ച വിവരം അറിയുന്നത്. കുട്ടിയെ ഉപേക്ഷിച്ചു എന്നും പറഞ്ഞു. തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു.

മുങ്ങല്‍ വിദഗ്ധരെത്തിയാണ് കുഞ്ഞിന്റെമൃതദേഹം പുറത്തെടുത്തത്. പരിശോധനക്ക് ശേഷം മാത്രമേ ജീവനോടെയാണോ കുഞ്ഞിനെ കെട്ടിയ താഴ്ത്തിയതെന്ന് വ്യക്തമാകൂ. ശാലിനിക്കെതിരെ പൊലീസ് കേസെടുത്തു. നവജാതശിശുവിനെ ആരെയും അറിയിക്കാതെ മറവ് ചെയ്തിന്റെ പേരിലാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്.

ശാലിനി മദ്യപിച്ച്‌ സ്ഥിരം വഴക്ക് ഉണ്ടാകുമായിരുന്നു എന്ന് സമീപവാസികള്‍ പറയുന്നു. നാലു മക്കളാണ് ശാലിനിക്ക് ഉള്ളത്. ഭര്‍ത്താവ് സുരേഷ് ശാലിനിയുമായി പിണങ്ങി പിരിഞ്ഞ് മറ്റൊരു സ്ഥലത്താണ് താമസിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button