CinemaKerala NewsLatest News

ആരുമറിയാതെ ഷൂട്ടിംഗ്; സീതാകല്യാണം സീരിയല്‍ താരങ്ങള്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ടപരമ്ബരയായ സീതാകല്ല്യാണം ഉദ്വേഗജനകമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇതേ ഉദ്വേഗങ്ങളാണ് ഇന്ന് ഷൂട്ടിങ് സെറ്റിലും നടന്നത്. ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ ഷൂട്ടിങ് നടത്തിയതിന് താരങ്ങളേയും അണിയറ പ്രവര്‍ത്തകരേയും പൊലീസ് അറസ്റ്റ് ചെയ്തു. വര്‍ക്കലയിലെ റിസോര്‍ട്ടിലായിരുന്നു രഹസ്യ ഷൂട്ടിങ്. അയിരൂര്‍ പൊലീസ് ഈ റിസോര്‍ട്ട് സീല്‍ ചെയ്യുകയും ചെയ്തു.

കോവിഡ് മാനദണ്ഡങ്ങളില്‍ സീരിയല്‍ ഷൂട്ടിംഗിനും വിലക്കുണ്ട്. എന്നിട്ടും അതീവ രഹസ്യമായി ഷൂട്ടിങ് തുടരുകയായിരുന്നു. ഈ സാഹചര്യത്തിലാണ് റിസോര്‍ട്ടില്‍ പൊലീസ് ഇടപെടല്‍. ഇതോടെ സീരിയല്‍ പ്രതിസന്ധിയിലാകും. തല്‍കാലത്തേക്ക് എങ്കിലും ഈ സീരിയില്‍ നിര്‍ത്തേണ്ടി വരും. നേരത്തെ ഏഷ്യാനെറ്റിലെ ബിഗ് ബോസ് ഹൗസിലെ ഷൂട്ടിംഗും അവസാനിച്ചിരുന്നു. ചെന്നൈയില്‍ നടന്ന ഷൂട്ടിംഗില്‍ തമിഴ്‌നാട് പൊലീസാണ് ബിഗ് ബോസില്‍ ഇടപെട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button