Kerala NewsLatest NewsPolitics

ആവേശം മൂത്തപ്പോള്‍ അണികള്‍ക്കൊപ്പം മാസ്‌കില്ലാതെ; വിഡി സതീശനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ അണികളോടൊപ്പം ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചെന്ന പരാതിയില്‍ ഹൈക്കോടതി വിശദീകരണം തേടി. പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതിനു ശേഷം ചെല്ലാനം സന്ദര്‍ശിച്ചപ്പോള്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ നൂറ് കണക്കിന് ആളുകളെ കൂട്ടി സ്വീകരണം സംഘടിപ്പിച്ചുവെന്നും അന്നേ ദിവസം മാസ്‌ക് ധരിക്കാതെ ഡി സി സി ഓഫിസില്‍ പത്ര സമ്മേളനം നടത്തിയെന്നുമാണ് പരാതി.

മൂവാറ്റുപുഴ സ്വദേശി എന്‍. അരുണ്‍ ആണ് പൊതുതാത്പര്യ ഹര്‍ജി ഫയല്‍ചെയ്തത്. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തും അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് പ്രതിപക്ഷ നേതാവിനെതിരേ നടപടിയാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു. എന്നിട്ടും കേസ് രജിസ്റ്റര്‍ ചെയ്യാത്തതിനെത്തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.

ടി പി ആര്‍ നിരക്ക് വളരെ ഉയര്‍ന്ന് നില്‍ക്കെ ചെല്ലാനത്ത് കൂടുതല്‍ ശ്രദ്ധ കാണിക്കേണ്ട പ്രതിപക്ഷ നേതാവിന്റെ നടപടി നിയമവിരുദ്ധമാണന്നും പകര്‍ച്ചവ്യാധി തടയല്‍ നിയമപ്രകാരം നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കണമെന്നുമാണ് കോടതിയുടെ ആവശ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button