GulfLatest News
സൗദി അറേബ്യയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ മരിച്ചു
നജ്‌റാന്‍: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍പെട്ട് രണ്ട് മലയാളി നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം .തിരുവനന്തപുരം സ്വദേശി അശ്വതി വിജയന്‍ (31) , കോട്ടയം സ്വദേശി ഷിന്‍സി ഫിലിപ്പ് (28), എന്നിവരാണ് അപകടത്തില്‍ മരിച്ചത് . നജ്റാനിലുണ്ടായിരുന്ന
ഇവര്‍ സഞ്ചരിച്ച വാഹനം മറ്റൊരു വാഹനത്തില്‍ ഇടിച്ചാണ് അപകടം. നജ്‌റാന്‍ കിങ് ഖാലിദ് ആശുപത്രിയിലെ നഴ്‌സുമാരാണ് മരിച്ച രണ്ട് പേരും. അതെ സമയം മറ്റ് രണ്ട് നഴ്സുമാര്‍ക്കും ഡ്രൈവര്‍ക്കും പരിക്കുണ്ട്. ഇവര്‍ ചികിത്സയിലാണ്. വാഹനത്തില്‍ ഉണ്ടായിരുന്നവരെല്ലാം മലയാളികളാണെന്നാണ് വിവരം .