ആര്‍എസ്‌എസ് മേധാവി മോഹന്‍ഭാഗവതിന്റെ ബ്ലൂ ടിക് നീക്കം ചെയ്ത് ട്വിറ്റര്‍
ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന്‍റേതിന് പിന്നാലെ, ആര്‍എസ്‌എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതിന്റെ ട്വിറ്റര്‍ അക്കൗണ്ടിലും കൈവച്ച് ട്വിറ്റര്‍. 20.76 ലക്ഷം ഫോളോവേഴ്‌സുള്ള ട്വിറ്റര്‍ ഹാന്‍ഡ്‌ലിന്റെ വെരിഫൈഡ് ബ്ലൂ ടിക് ട്വിറ്റര്‍ ഒഴിവാക്കി.
ഭാഗവതിന്റേതിന് പുറമേ, സുരേഷ് ജോഷി, അരുണ്‍ കുമാര്‍, കൃഷ്ണ ഗോപാല്‍ എന്നീ ആര്‍എസ്‌എസ് നേതാക്കളുടെ ബ്ലൂ ടിക്കും നീക്കം ചെയ്തിട്ടുണ്ട്.
അതിനിടെ, ഉപരാഷ്ട്രപതിയുടെ പേഴ്‌സണല്‍ ഹാന്‍ഡിലിലെ ബ്ലൂ ടിക് പിന്നീട് പുനഃസ്ഥാപിച്ചു. സജീവമല്ലാത്തതു മൂലമാണ് ടിക് ഒഴിവാക്കിയത് എന്നാണ് ട്വിറ്ററിന്റെ വിശദീകരണം. കഴിഞ്ഞ വര്‍ഷം ജൂലൈ 23നാണ് ഹാന്‍ഡില്‍ അവസാനമായി ട്വീറ്റ് ചെയ്തത് എന്നും കമ്ബനി ചൂണ്ടിക്കാട്ടി. 13 ലക്ഷം പേരാണ് ഹാന്‍ഡ്ല്‍ പിന്തുടരുന്നത്.
ട്വിറ്ററിന്റെ നടപടിക്കെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ ഭരണഘടനയ്ക്ക് എതിരായ ആക്രമണമാണ് ട്വിറ്ററിന്റേത് എന്നാണ് ബിജെപി മുംബൈ വക്താവ് സുരേഷ് നഖുവ പ്രതികരിച്ചിരുന്നത്.