Latest NewsNationalUncategorized
കൊറോണ രണ്ടാം തരംഗത്തില്‍ ബെഡുകളുടെ എണ്ണം കുറച്ച് കേന്ദ്ര സര്‍ക്കാര്‍ : വിമര്‍ശിച്ച് പ്രിയങ്ക
ന്യൂ ഡെൽഹി: കൊറോണ രണ്ടാം തരംഗം രൂക്ഷമാകുന്നതിനിടെ ആശുപത്രികളിലെ ഓക്സിജന്‍, ഐസിയു, വെന്റിലേറ്റര്‍, ബെഡുകള്‍ തുടങ്ങിയവ കുറയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.
2020 സെപ്റ്റംബര്‍ മുതല്‍ ജനുവരി 2021 വരെയുള്ള കാലയളവില്‍ മോദി സര്‍ക്കാര്‍ 36 ശതമാനം ഓകിസിജന്‍ ബെഡുകളും 46 ശതമാനം ഐസിയു ബെഡുകളും 28 ശതമാനം വെന്റിലേറ്റര്‍ ബെഡുകളും കുറച്ചുവെന്നും പ്രിയങ്ക ആരോപിച്ചു .
“ആരോഗ്യവിദഗ്ധരും പാര്‍ലമെന്ററി കമ്മറ്റിയും രണ്ടാം തരംഗത്തില്‍ കൂടുതല്‍ ബെഡുകള്‍ ആവശ്യമെന്ന് പറഞ്ഞിട്ടും എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് “-പ്രിയങ്ക ചോദിച്ചു.