ദുബായില്‍ വന്‍ അഗ്നിബാധ: മലയാളിയുടേതടക്കം എട്ടോളം വെയര്‍ ഹൗസുകള്‍ കത്തിനശിച്ചു
ദുബായ്: അല്‍ ഖൂസ് വ്യവസായ മേഖല നാലില്‍ വന്‍ അഗ്നിബാധ. മലയാളിയുടേതടക്കം എട്ടോളം വെയര്‍ ഹൗസുകള്‍ കത്തിനശിച്ചു. ആര്‍ക്കും പരുക്കില്ല. വന്‍നാശനഷ്ടം കണക്കാക്കുന്നു. ഇന്നലെ രാവിലെ 11.09 നായിരുന്നു അഗ്നിബാധ ആരംഭിച്ചത്. ഡുല്‍കോ കമ്ബനിയുടെ വെയര്‍ഹൗസിന് പിറകുവശത്തെ രാസപദാര്‍ഥങ്ങള്‍ സൂക്ഷിച്ച വെയര്‍ഹൗസില്‍ നിന്ന് ആദ്യം കനത്ത പുക പുറത്തുവരികയും പിന്നീട് തീനാളമുയരുകയുമായിരുന്നു. അടുത്തടുത്തായി ഒട്ടേറെ വെയര്‍ഹൗസുകള്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണിത്.
എന്നാല്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള ജിടിഐ ഇന്റീരിയര്‍ എന്ന വെയര്‍ഹൗസാണ് കത്തിനശിച്ചത്. ഇന്റീരിയര്‍ ഡെക്കറേഷനുമായി ബന്ധപ്പെട്ട വിലപിടിപ്പുള്ള വസ്തുക്കളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. മറ്റൊരു വെയര്‍ ഹൗസിലുണ്ടായിരുന്ന ഏഴ് ജീപ്പ് വ്രാങ്ക്ലറുകള്‍ ചാമ്ബലായി. ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് വിഭാഗം തീ നിയന്ത്രണവിധേയമാക്കിയതിനാല്‍ കൂടുതല്‍ വെയര്‍ഹൗസുകളിലേയ്ക്ക് വ്യാപിച്ചില്ല. ഇവിടെ നിന്നുയര്‍ന്ന കറുത്തപുക വളരെ അകലേയ്ക്ക് പോലും കാണാമായിരുന്നു. മലയാളികളടക്കം ഒട്ടേറെ പേര് വിവിധ വെയര്‍ഹൗസുകളിലായി ജോലി ചെയ്യുന്നു.