Sports
റിഷഭ് പന്തിനെ വാനോളം പുകഴ്ത്തി ദിനേശ് കാര്‍ത്തിക്
സതാംപ്‌ടണ്‍: ക്രിക്കറ്റില്‍ വിക്കറ്റ് കീപ്പറും ബാറ്റ്സ്‌മാന്‍ റിഷഭ് പന്തിനെ പ്രശംസിച്ച് ദിനേശ് കാര്‍ത്തിക്. ഇന്ത്യക്കായി 100 ടെസ്റ്റുകള്‍ കളിക്കാന്‍ പന്തിന് കഴിയുമെന്നും എതിര്‍ ടീമുകളുടെ പേടിസ്വപ്നവുമായിരിക്കുകയാണ് താരമെന്നും കാര്‍ത്തിക് പറയുന്നു.
വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ അവിസ്‌മരണീയമായ കുറച്ച് പ്രകടനങ്ങള്‍ റിഷഭ് പന്ത് പുറത്തെടുത്തിട്ടുണ്ട്. അതിസമ്മര്‍ദമുള്ള മത്സരങ്ങളില്‍ കളിച്ചു. അദേഹം എപ്പോഴും വെല്ലുവിളികള്‍ക്ക് തയ്യാറായ ഒരാളാണെന്ന് ഞാന്‍ കരുതുന്നു. ഐപിഎല്‍ ഫൈനലില്‍ അര്‍ധ സെഞ്ചുറി നേടിയിട്ടുണ്ട്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഡല്‍ഹി ക്യാപിറ്റില്‍സിനെ ഒറ്റയ്‌ക്ക് ഒരു മത്സരത്തില്‍ ജയിപ്പിച്ചത് ഓര്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.