Kerala NewsLatest NewsUncategorized
പോലീസിനെ പറ്റിച്ച വിരുതൻ; പിഴയൊടുക്കാൻ നൽകിയത് 500 രൂപയുടെ കള്ളനോട്ട്: നോട്ട് ആരുടേതെന്ന് കണ്ടെത്താൻ കഴിയാതെ പൊലീസ്
കൊട്ടാരക്കര: വാഹന പരിശോധനയ്ക്കിടെ പിടിയിലായ ആൾ പിഴയൊടുക്കാൻ നൽകിയത് 500 രൂപയുടെ കള്ളനോട്ട്. നോട്ട് ആരുടേതെന്ന് കണ്ടെത്താൻ കഴിയാതെ പൊലീസ്.
ഇതോടെ വാഹന പരിശോധനയ്ക്കൊപ്പം നോട്ട് പരിശോധനയും ശക്തമാക്കിയിരിക്കുകയാണ് കൊല്ലം റൂറൽ പൊലീസ്. ഏതാനും ദിവസം മുൻപാണ് ഹൈവേ പട്രോളിങ് വാഹനം നടത്തിയ വാഹന പരിശോധനയിൽ കള്ളനോട്ട് ലഭിച്ചത്. പണം ട്രഷറിയിൽ എത്തിച്ചപ്പോഴാണ് കള്ളനോട്ടാണെന്ന വിവരം ലഭിച്ചത്.
ആരുടെതെന്ന് കണ്ടെത്താൻ അന്വേഷണത്തിന് പുനലൂർ ഡിവൈഎസ്പി എം.എസ്.സന്തോഷ് ഉത്തരവിട്ടു. പിഴ അടയ്ക്കുന്ന പണം ‘ഒറിജിനൽ’ ആണെന്ന് ഉറപ്പു വരുത്താൻ പരിശോധനാ സംഘങ്ങൾക്ക് നിർദേശം നൽകിയിരിക്കുകയാണ് അധികൃതർ.