World
ഫ്രഞ്ച് പ്രസിഡന്റിന്‍റെ മുഖത്തടിച്ച് യുവാവ്
പാരീസ് : ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണിന്‍റെ മുഖത്തടിച്ച് യുവാവ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി മാക്രോണ്‍ തെക്കുകിഴക്കന്‍ ഫ്രാന്‍സ് സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് അപ്രതീക്ഷിത സംഭവം. ജനങ്ങളോട് സംവദിക്കാന്‍ മുന്നോട്ടു ചെന്ന പ്രസിഡന്‍റിനെ മുന്നോട്ട് വന്ന ഒരു യുവാവ് പെട്ടെന്ന് ആക്രമിക്കുകയായിരുന്നു.
ഉടന്‍ തന്നെ സുരക്ഷാസേന ഇടപെട്ട് സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കി. സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്‌തതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ പ്രതികരിക്കാനില്ലെന്നും മാക്രോണ്‍ പര്യടനം തുടരുകയാണെന്നും ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയായ എലിസിയില്‍ നിന്ന് അറിയിച്ചു. 2022ല്‍ ആണ് ഫ്രാന്‍സില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.