CinemaKerala NewsLatest NewsUncategorized
ക്ലബ് ഹൗസിൽ ഇല്ല എന്ന് വ്യക്തമാക്കി കുഞ്ചാക്കോ ബോബൻ
ക്ലബ് ഹൗസിൽ ഇല്ല എന്ന് വ്യക്തമാക്കി കുഞ്ചാക്കോ ബോബൻ രംഗത്ത് എത്തിയിരിക്കുന്നു.ക്ലബ് ഹൗസിൽ ഇല്ല എന്നും ഞാൻ അടുത്ത ദിവസങ്ങളിൽ എന്റെ ഹൗസിൽ മാത്രമാണ് ഉണ്ടായിരുന്നത് എന്നും കുഞ്ചാക്കോ ബോബൻ വ്യക്തമാക്കി.
പൃഥ്വിരാജും വ്യാജ ക്ലബ് ഹൗസ് അക്കൗണ്ടിന് എതിരെ രംഗത്ത് എത്തിയിരുന്നു. ഇത് കുറ്റകരമാണ് എന്ന് പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു.ക്ലബ് ഹൗസിലെ വ്യാജ അക്കൗണ്ടിനെതിരെ രൂക്ഷമായി പ്രതികരിച്ച് നേരത്തെ സുരേഷ് ഗോപിയും രംഗത്ത് എത്തിയിരുന്നു.
ഒരു വ്യക്തിയുടെ പേരിൽ ആൾമാറാട്ടവും ശബ്ദാനുകരണവും നടത്തുന്നത് അങ്ങേയറ്റം അലോസരപ്പെടുത്തുന്നുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. താൻ ക്ലബ് ഹൗസിൽ ഒരു അക്കൗണ്ടും ആരംഭിച്ചിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
നേരത്തെ ദുൽഖർ അടക്കമുള്ള താരങ്ങളും വ്യാജ ക്ലബ് ഹൗസ് അഅക്കൗണ്ടിന് എതിരെ രംഗത്ത് എത്തിയിരുന്നു.