Latest NewsNationalUncategorized
കൊറോണ അനാഥരാക്കിയ കുട്ടികളുടെ പേരിലുള്ള പണപ്പിരിവ് തടയണമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: കൊറോണ അനാഥരാക്കിയ കുട്ടികളുടെ പേരിൽ സർക്കാരിതര സംഘടനകൾ പണം പിരിക്കുന്നത് തടയണമെന്ന് സുപ്രീംകോടതി സംസ്ഥാന സർക്കാരുകളോട് നിർദേശിച്ചു.
ഇത്തരം കുട്ടികളെ ദത്തെടുക്കാൻ നിയമപരമായ നടപടികളുണ്ട്. അതില്ലാതെ അവരെ ഏറ്റെടുക്കുന്നത് നിയമവിരുദ്ധമാണ്. ദത്തെടുക്കാൻ അഭ്യർഥിച്ചുള്ള പരസ്യങ്ങളും നിയമവിരുദ്ധമാണ്.
ഇത്തരം കുട്ടികളുടെ പഠനം മുടങ്ങാതെ നോക്കണം. അതേസമയം അവരെ ഏറ്റെടുക്കുകയും അവരുടെ പേരിൽ പിരിവു നടത്തുകയും ചെയ്യുന്ന സംഘടനകൾക്കും വ്യക്തികൾക്കുമെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ജസ്റ്റിസ് എൽ. നാഗേശ്വര റാവു, ജസ്റ്റിസ് അനിരുദ്ധബോസ് എന്നിവരുൾപ്പെട്ട ബെഞ്ച് ആവശ്യപ്പെട്ടു.
കോവിഡ് മൂലം മാതാപിതാക്കളോ രക്ഷിതാക്കളോ നഷ്ടപ്പെട്ട് അനാഥരായ കുട്ടികളെ കണ്ടെത്തി അവരുടെ വിശദാംശങ്ങൾ ദേശീയ വെബ്‌സൈറ്റിൽ ചേർക്കാനുള്ള നടപടികൾ തുടരാൻ കോടതി സംസ്ഥാനങ്ങളോട് നിർദേശിച്ചു.