Latest NewsNational

ക​ന​ത്ത മ​ഴ; മും​ബൈ​യി​ല്‍ കെ​ട്ടി​ടം ത​ക​ര്‍​ന്ന് 11 പേ​ര്‍ മ​രി​ച്ചു

മും​ബൈ: ക​ന​ത്ത മ​ഴ​യ‍്‍​ക്കി​ടെ മും​ബൈ​യി​ല്‍ പാ​ര്‍‌​പ്പി​ട സ​മു​ച്ച​യ​ത്തി​ലെ ഇ​രു​നി​ല കെ​ട്ടി​ടം ത​ക​ര്‍​ന്നു​വീ​ണ് 11 പേ​ര്‍ മ​രി​ച്ചു. ഏ​ഴു പേ​ര്‍​ക്ക് പ​രി​ക്ക്. ബു​ധ​നാ​ഴ്ച രാ​ത്രി 10.15 ഓ​ടെ​യാ​ണ് സം​ഭ​വം. മ​ലാ​ദ് വെ​സ്റ്റി​ലെ ന്യൂ ​ക​ള​ക്ട​ര്‍ കോം​പൗ​ണ്ടി​ലു​ള്ള കെ​ട്ടി​ട​മാ​ണ് ത​ക​ര്‍​ന്ന​തെ​ന്ന് ബി​എം​സി അ​റി​യി​ച്ചു.

ത​ക​ര്‍​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ സ​മീ​പ​മു​ള്ള മൂ​ന്നു കെ​ട്ടി​ട​ങ്ങ​ളും അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ലാ​ണു​ള്ള​ത്. ഈ ​കെ​ട്ടി​ട​ങ്ങ​ളി​ല്‍‌ താ​മ​സി​ക്കു​ന്ന​വ​രെ ഒ​ഴി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും തു​ട​രു​ക​യാ​ണ്. അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ​എ​ട്ടോ​ളം‌ ബി​ഡി​ബി​എ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ക്കം 15 പേ​രെ ര​ക്ഷ​പെ​ടു​ത്തി. കൂ​ടു​ത​ല്‍ പേ​ര്‍ ഇ​നി​യും കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്ക​ടി​യി​ല്‍ കു​ടു​ങ്ങി കി​ട​ക്കു​ന്ന​താ​യി സം​ശ​യ​മു​ണ്ട്. പോ​ലീ​സും അ​ഗ്നി​ശ​മ​ന സേ​ന​യും നാ​ട്ടു​കാ​രും ചേ​ര്‍​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന​ത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button