Kerala NewsLatest NewsPoliticsUncategorized

സംസ്ഥാന ബി.ജെ.പിയില്‍ നേതൃമാറ്റമില്ല, നീക്കങ്ങളെല്ലാം ഇനി കേന്ദ്രനേതൃത്വത്തിന്റേത്: ആരോപണങ്ങള്‍ നിയമപരമായി നേരിടും

ന്യൂഡല്‍ഹി : കൊടകര കുഴല്‍പ്പണ കേസില്‍ ബി.ജെ.പിയുടേയും സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്റേയും പേരുകള്‍ വന്നതോടെ ബിജെപി ദേശീയ നേതൃത്വത്തിന് വലിയ അതൃപ്തിയായിരുന്നു. ഇതോടെ കെ.സുരേന്ദ്രനെ കേന്ദ്രനേതൃത്വം ഡല്‍ഹിയിലേയ്ക്ക് വിളിപ്പിച്ചു. എന്നാല്‍ കവര്‍ച്ച ചെയ്യപ്പെട്ട മൂന്നര കോടി തന്റതാണെന്ന് ധര്‍മരാജന്‍ നിലപാട് എടുത്തതോടെ വിവാദങ്ങള്‍ കെട്ടടങ്ങുകയായിരുന്നു.

അതിനാല്‍ തന്നെ വിവാദങ്ങളുടെ പേരില്‍ കേരളത്തില്‍ ഉടന്‍ നേതൃമാറ്റം വേണ്ടെന്നാണ് ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം. വിവാദങ്ങള്‍ രാഷട്രീയമായും നിയമപരമായും നേരിടും. പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്നും കേന്ദ്രനേതൃത്വം വ്യക്തമാക്കി. കേരളഘടകത്തില്‍ അഴിച്ചുപണി വേണമെന്ന് ആവശ്യപ്പെട്ട് സി.വി.ആനന്ദ ബോസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

‘ താഴെത്തട്ടില്‍നിന്ന് പാര്‍ട്ടിയെ ശക്തിപ്പെടുത്തണം. ചാനല്‍ ചര്‍ച്ചകളില്‍ ഒതുങ്ങാതെ നേതാക്കള്‍ ജനകീയ വിഷയങ്ങളില്‍ സജീവമായി ഇടപെടണമെന്നും ‘ ദേശീയനേതൃത്വം അറിയിച്ചിട്ടുണ്ട്. എന്നാല്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, കേന്ദ്രമന്ത്രി വി.മുരളീധരന്‍ എന്നിവര്‍ ചേര്‍ന്നു ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയെ കണ്ടതിനു പിന്നാലെയാണ് കേന്ദ്രനേതൃത്വത്തിന്റെ അറിയിപ്പ് വന്നത്. കേരളത്തിലെ തിരഞ്ഞെടുപ്പു ഫണ്ട് വിവാദം ദേശീയ ശ്രദ്ധയാകര്‍ഷിക്കുകയും പ്രധാനമന്ത്രി നരേന്ദ്രമോദി അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button