Latest NewsNationalNewsUncategorized

ബംഗാളില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കണം; സുവേന്ദു അധികാരി

ബംഗാളില്‍ പൗരത്വ ഭേദഗതി നടപ്പാക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി.പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്​ചയിലാണ്​ അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

“പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള ശ്രമങ്ങള്‍ അഞ്ച് സംസ്‌ഥാനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പശ്‌ചിമബംഗാള്‍ പുറമെയുള്ള ഒരു രാജ്യമല്ല. ബംഗാള്‍ മറ്റൊരു രാജ്യമാണെന്നാണ് ചിലര്‍ ചിന്തിക്കുന്നത്”; സുവേന്ദു അധികാരി പറഞ്ഞു.

അതേസമയം പശ്‌ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസ്‌ഥാനത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായും പറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button