ഇന്ന് മൊബൈല്‍ കടകള്‍ക്ക് മാത്രം പ്രവര്‍ത്തിക്കാം: ശനിയും ഞായറും ഹോട്ടലില്‍ നിന്ന് ഹോം ഡെലിവറി
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്നും വരുന്ന ദിവസങ്ങളിലും പ്രഖ്യാപിച്ചിരിക്കുന്ന ഇളവുകള്‍ ഇങ്ങിനെയാണ്. ശനി, ഞായര്‍ (12, 13) തീയതികളില്‍ കടുത്ത ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സാഹചര്യത്തില്‍ ഹോട്ടലുകളില്‍ നിന്ന് ഹോം ഡെലിവറി മാത്രമേ അനുവാദമുള്ളു.12നും 13നും ടേക്ക് എവേ, പാഴ്സല്‍ സൗകര്യങ്ങള്‍ ഹോട്ടലുകളില്‍ അനുവദനീയമല്ല.
ശക്തമായ സാമൂഹ്യ അകലം പാലിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ ദിവസങ്ങളില്‍ നടത്താവുന്നതാണ്. എന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടി അടുത്ത പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. ജൂണ്‍ 11ന് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്കിയ കടകളില്‍ മൊബൈല്‍ ഫോണ്‍ റിപ്പയര്‍ ചെയ്യുന്ന കടകളും ഉള്‍പ്പെടുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
: India covid updates: രാജ്യത്ത് ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് മരണ നിരക്ക്; 24 മണിക്കൂറിനിടെ 6,148 മരണം, 94,052 പേര്‍ക്ക് രോഗബാധ
അതേസമയം 16-ന് ശേഷം ലോക്ക് ഡൗണ്‍ നീട്ടണോ വേണ്ടയോ എന്നത് സംബന്ധിച്ച് അന്തിമ ചര്‍ച്ചയുണ്ടാവും. ലോക്ക് ഡൗണ്‍ നീട്ടുന്നതിലുപരി എന്തൊക്കെ നിയന്ത്രണങ്ങളാണ് കൊണ്ടു വരുന്നത് എന്നായിരിക്കും ആലോചിക്കുന്നത്. കൂടുതല്‍ വിഭാഗങ്ങള്‍ക്ക് ഇളവ് ലഭിക്കാനാണ് സാധ്യത.