കടല്‍ക്കൊല കേസ്: മത്സ്യത്തൊഴിലാളികളെ വകവരുത്തിയ നാവികരുടെ കേസ് അവസാനിപ്പിക്കുന്നു
വിവാദമായ കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ കേസ് നടപടികള്‍ സുപ്രീം കോടതി അവസാനിപ്പിക്കുന്നു. ഇത് സംബന്ധിച്ച ഉത്തരവ് കോടതി വരുന്ന ചൊവ്വാഴ്ച പുറപ്പെടുവിക്കും. കടല്‍ക്കൊല ഇരകള്‍ക്ക് നഷ്ടപരിഹാരം അടക്കമുള്ള കാര്യങ്ങളില്‍ സംസ്ഥാന സര്‍കാരിന് തീരുമാനമെടുക്കാമെന്ന് കേന്ദ്രസര്‍കാര്‍ കോടതിയില്‍ വ്യക്തമാക്കി.
കടല്‍ക്കൊല കേസില്‍ ബോടിലുണ്ടായിരുന്ന എല്ലാവര്‍ക്കും നഷ്ടപരിഹാരം വേണമെന്ന ആവശ്യത്തെ എതിര്‍ക്കുന്നിന്നും കേന്ദ്രം വ്യക്തമാക്കി. നഷ്ടപരിഹാരം എങ്ങനെ വിഭജിക്കണം എന്ന് കേരള സര്‍കാരിന് തീരുമാനിക്കാം. കോടതി തീരുമാനം അനുസരിച്ചുള്ള 10 കോടി രൂപ നഷ്ടപരിഹാരം ഇറ്റലി കൈമാറിയെന്ന് കേന്ദ്ര സര്‍കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയെ അറിയിച്ചു.കടല്‍ക്കൊല കേസില്‍ നാവികര്‍ക്കെതിരെയുള്ള നടപടികള്‍ ഇറ്റലി സ്വീകരിക്കുമെന്നാണ് കേന്ദ്രസര്‍കാര്‍ അറിയിച്ചിരിക്കുന്നത്. നാവികര്‍ക്കെതിരായ കേസിന്റെ നടപടികള്‍ അവസാനിപ്പാക്കാമെന്ന് സുപ്രീംകോടതി ഇതോടെ നിലപാടെടുക്കുകയായിരുന്നു.