പൊറോട്ട അടിച്ച് ഹിറ്റായ അനശ്വര; സുപ്രീംകോടതി അഭിഭാഷകന്റെ കീഴില്‍ പ്രാക്ടീസ് ചെയ്യാം
കോട്ടയം: ഉപജീവനമാര്‍ഗ്ഗമായി കുടുംബം നടത്തുന്ന ഹോട്ടലില്‍ പൊറോട്ട അടിച്ച് ജനങ്ങളുടെ അഭിനന്ദനം പിടിച്ചുപറ്റിയ അനശ്വര ഇന്ന് സന്തോഷത്തിലാണ്. അനശ്വരയെക്കുറിച്ച് വാര്‍ത്തകള്‍ വന്നതോടെ പൊതുജനവും കൈ/ടിച്ചു. ഇതിന് പിന്നാലെ നിരവധി പ്രമുഖര്‍ അനശ്വരയെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു. ഇതില്‍ വലിയ സന്തോഷമുണ്ടെന്ന് അനശ്വര പറഞ്ഞു.
സുപ്രീം കോടതിയില്‍ അഭിഭാഷകനായ മനോജ് വി ജോര്‍ജ് വിളിച്ചിരുന്നു. അദ്ദേഹത്തിനു കീഴില്‍ പ്രാക്ടീസ് ചെയ്യാന്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. അദ്ദേഹത്തിന്റെ ഭാര്യയും അവിടെ തന്നെ ആണ്. എന്ത് കാര്യത്തിനും വിളിക്കാന്‍ അനുമതി തന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ വലിയ സന്തോഷം ഉണ്ടെന്ന് അനശ്വര പറഞ്ഞു. തൊടുപുഴ അല്‍ അസര്‍ കോളേജില്‍ നിയമവിദ്യാര്‍ഥിനിയെ അനശ്വര. കുടുംബം നടത്തുന്ന ഹോട്ടലില്‍ ജോലി ചെയ്യാന്‍ സന്തോഷം മാത്രമേ ഉള്ളുവെന്ന് അനശ്വര പറയുന്നുള്ളൂ. ജോലി കിട്ടിയാലും അതിനൊപ്പം പൊറോട്ട അടിക്കും.
രാജ്യസഭാ എംപിയും നടനുമായ സുരേഷ് ഗോപിയും അനശ്വര ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. ഒരു സ്ത്രീയെന്ന നിലയില്‍ ഈ ജോലി ചെയ്യുന്നതില്‍ വലിയ സന്തോഷമുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞതായി അനശ്വര പറഞ്ഞു. അനശ്വരയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ എന്ത് സഹായം വേണമെങ്കിലും നല്‍കാമെന്നും സുരേഷ് ഗോപി വാഗ്ദാനം ചെയ്തിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളില്‍ ലക്ഷക്കണക്കിനാളുകളാണ് അനശ്വരയുടെ പൊറോട്ട അടി കണ്ട് കയ്യടിച്ചത്.
അനശ്വര പറഞ്ഞ വാക്കുകളും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്. ചെറുപ്പം മുതല്‍ തന്നെ ഈ ജോലി ചെയ്യുന്നുണ്ട്. ഏതാണ്ട് 13 വര്‍ഷം ആയി. പലരും ചെറുപ്പത്തില്‍ തന്നെ സ്കൂളില്‍ വച്ച് തന്നെ പൊറോട്ട എന്ന് ഇരട്ടപ്പേര് വിളിച്ചിട്ടുണ്ട്. പലരും പല കാര്യങ്ങളും ചൂണ്ടിക്കാട്ടി പരിഹസിക്കുമായിരുന്നു. അപ്പോഴൊക്കെ ചെറിയ വിഷമം ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ തനിക്ക് ഇതൊന്നും ഒരു പ്രശ്നവുമല്ല എന്ന് അനശ്വര പറയുന്നു. സ്വന്തമായി ഒരു വീടു ഉണ്ടാകണം എന്നത് വലിയ സ്വപ്നമാണ്. അമ്മയും അമ്മയുടെ ചേച്ചിയും അനിയത്തിമാരും എല്ലാം അടങ്ങിയ വലിയ കുടുംബമാണ് അനശ്വരയുടേത്. അമ്മയാണ് തന്റെ റോള്‍ മോഡല്‍. തൊഴില്‍ ആക്കുക അല്ല ലക്ഷ്യം ഉപജീവനമാര്‍ഗമാണ്. അമ്മ ചെയ്യുന്ന കാര്യം തുടരാനായി എന്നതാണ് വലിയ സന്തോഷം. അമ്മയ്ക്ക് നാണക്കേട് ഉണ്ടാക്കാത്ത കാര്യം എന്ന നിലയില്‍ ഈ ജോലി ഇഷ്ടപ്പെടുന്നു.