ചാർമിളയെ താങ്കൾ തേച്ചപ്പോൾ താങ്കളോടുള്ള ഇഷ്ട്ടം കുറഞ്ഞു; ആരാധകന്റെ കംമെന്റിനു മറുപടിയുമായി ബാബു ആന്റണി
മലയാള സിനിമയിലെ സൂപ്പർ താരമായിരുന്നു ബാബു ആന്റണി. ഇപ്പോൾ ഒമർ ലുലു ചിത്രം പവർ സ്റ്റാറിലൂടെ തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരമിപ്പോൾ. ഇപ്പോഴിതാ ഒരു പോസ്റ്റിന് താഴെ വന്ന കമന്റിന് താരം നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്. നടി ചാർമിളയെ പ്രണയിച്ച് തേച്ചപ്പോൾ ബാബു ആന്റണിയോടുള്ള ഇഷ്ടം കുറഞ്ഞുവെന്നായിരുന്നു ഒരാളുടെ കമന്റ്.
“നിങ്ങളെ ഒരുപാട് ഇഷ്ടപെട്ട ഒരു കുട്ടികാലം എനിക്കും ഉണ്ടായിരുന്നു. ചാർമിളയെ താങ്കൾ തേച്ചപ്പോൾ താങ്കളോടുള്ള ഇഷ്ട്ടം കുറഞ്ഞു. കാരണം ആ കാലത്ത് ബാബു ആന്റണി-ചാർമിള കോംപിനേഷൻ കാണാൻ തന്നെ ഒരു സുഖമായിരുന്നു. ആറടി നീളം ഉള്ള ബാബു ചേട്ടന്റെ കൂടെ 5 അടിയിൽ കുറവ് തോന്നിക്കുന്ന ചാർമിളയെ കാണാൻ തന്നെ ഒരു ഭംഗി ആയിരുന്നു. ഒരു തിരിച്ചുവരവ് ബാബു ചേട്ടന് ഉണ്ടാവട്ടെ എല്ലാ ആശംസകളും” എന്നായിരുന്നു കമന്റ്.
‘താങ്കൾക്കു പറഞ്ഞയാളെ അടുത്ത് പരിചയമുണ്ടോ? എന്റെ ജീവിതത്തിന്റെ നീളും കുറഞ്ഞേനെ. അതുകൊണ്ട് ഇപ്പോഴും ഇപ്പോഴും ജീവിച്ചിരിക്കുന്നു. സ്നേഹമുണ്ടെങ്കിൽ അതിൽ സന്തോഷിക്കുക. ജീവിച്ചിരുന്നാൽ അല്ലേ ആരാധനയും പടവും ഒക്കെ ഉണ്ടാവുകയുള്ളൂ. സദയം പൊറുക്കുക.’എന്നയിരുന്നു ബാബു ആന്റണിയുടെ മറുപടി.